കുമ്പനാട്: ഐപിസി സണ്ടേസ്കൂൾസ് അസോസിയേഷൻ അധ്യാപക ട്രെയിനിംഗ് ക്യാമ്പ് “എംപവർ ’26 ” മെയ് 10,11,12 തീയതികളിൽ വാഗമൺ പിൽഗ്രിംസ് റിട്രീറ്റ് സെൻ്ററിൽ നടക്കും. 10 ന് ഞായറാഴ്ച്ച വൈകിട്ട് 6.30 ന് ഡയറക്ടർ പാസ്റ്റർ ജോസ് തോമസ് ജേക്കബിൻ്റെ അധ്യക്ഷതയിൽ കൂടുന്ന ക്യാമ്പ് പാസ്റ്റർ കെ പി കുര്യൻ ഉദ്ഘാടനം ചെയ്യും.
വിവിധ സെഷനുകളിൽ ഡോ. ബി ആർ പ്രഭു, ഡോ. ഇടച്ചെറിയ നൈനാൻ, ഡോ. ബൻസിക്ക് മിറാൻഡ, ഡോ. ജോൺ ജേക്കബ്, ഡോ. രശ്‌മി സുധീർ, സിസ്റ്റർ പ്രിയ ജസ്സിൻ എന്നിവർ ക്ലാന്നുകളെടുക്കും. 12 ന് ഉച്ചകഴിഞ്ഞ് 2 ന് ജനറൽ സെക്രട്ടറി പാസ്റ്റർ തോമസ് മാത്യു ചാരുവേലിയുടെ അധ്യക്ഷതയിൽ കൂടുന്ന സമാപന സമ്മേളനത്തിൽ പാസ്റ്റർ ഫിലിപ്പ് പി തോമസ് മുഖ്യ അതിഥിയായി പങ്കെടുക്കും. സണ്ടേസ്കൂൾ സംസ്ഥാന ഭാരവാഹികൾ ക്യാമ്പിന് നേതൃത്വം നൽകും.
മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നവർക്ക് മാത്രമേ ക്യാമ്പിൽ പങ്കെടുക്കാൻ അനുവാദമുണ്ടായിരിയുകയുള്ളു. പ്രകൃതിരമണീയമായ വാഗമണ്ണിലെ മനോഹരമായ റിട്രീറ്റ് സെൻ്ററിൽ താമസിച്ച് അധ്യാപനത്തിൻ്റെ പുതിയ രീതികൾ പഠിക്കാനുള്ള അസുലഭ അവസരം. പുതുതലമുറയെ പുത്തൻ ദർശനത്തോടെ ക്രിസ്തുവിൽ തികഞ്ഞവരാക്കാം. നാളെ വൈകിട്ട് 7 വരെ രജിസ്റ്റർ ചെയ്യുന്നവർക്ക് ക്യാമ്പിൽ പങ്കെടുക്കാം.
