ഷാർജ: രാജ്യത്തെ പ്രമുഖ ക്രൈസ്തവ സഭകളുടെ സംയുക്ത സ്ഥാപനമായ യൂണിയൻ ചർച്ച് ചെയർമാനായി ഐപിസി ഷാർജ സഭാംഗം മല്ലപ്പള്ളി മാളിയേക്കൽ ലാൽ മാത്യു തിരഞ്ഞെടുക്കപ്പെട്ടു. ദീർഘ വർഷങ്ങളായി യൂണിയൻ ചർച്ച് മാേനജിംഗ് കമ്മറ്റിയംഗമായ ഇദ്ദേഹം ചെയർമാൻ, സെക്രട്ടറി തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. യുഎഇയിലെ ക്രൈസ്തവ ഐക്യസംരംഭങ്ങളിലെ സജീവസാന്നിധ്യമായ ലാൽ മാത്യു ഐപിസി ഗ്ലോബൽ മീഡിയ അസോസിയേഷൻ യുഎഇ ചാപ്റ്റർ പ്രസിഡന്റാണ്.
രാജ്യത്തെ പ്രമുഖ സഭകളുെട സംയുക്ത സംരംഭമായ ഷാർജ യൂണിയൻ ചർച്ചിൽ അൻപതിലധികം സഭാവിഭാഗങ്ങളുടെ ആരാധനായോഗങ്ങൾ നടന്നുവരുന്നു. ഐപിസി, യാേക്കാബായ ക്‌നാനായ, പെന്തക്കോസ്തു മിഷൻ, ഷാർജ ബ്രദറൺ അസംബ്ലി, ബിലീവേഴ്‌സ് ബ്രദറൺ അസംബ്ലി, ചർച്ച് ഓഫ് ഗോഡ്, ഷാർജ പെന്തക്കോസ്ത് അസംബ്ലി, അജ്മാൻ ബ്രദറൺ അസംബ്ലി, അസംബ്ലീസ് ഓഫ് ഗോഡ് എന്നിവരാണു യൂണിയൻ ചർച്ചിലെ സ്ഥിരാംഗസഭകൾ.
ബ്രദർ അലക്‌സ് ബേബിയാണു സെക്രട്ടറി. ബ്രദർ ജോസ് കെ. (വൈസ് ചെയർമാൻ), ബ്രദർ സാംകുട്ടി മാത്യു ( ട്രഷറർ), ബ്രദർ ജെയ്‌സൻ ജോസഫ് (ഇന്റേണൽ ഓഡിറ്റർ) എന്നിവരാണു മറ്റു പ്രധാന ഭാരവാഹികൾ.
സംഘാടകനും എഴുത്തുകാരനുമായ ലാൽ മാത്യു എഡിൻബർഗിലെ ഹെറിയറ്റ് വാട്ട് സർവകലാശാലയിൽനിന്നു ബിരുദാനന്തരബിരുദം നേടി ആർക്കിെടക്ചറൽ കൺസൾറ്റന്റായി ജോലിചെയ്യുന്നു. മാളിയേക്കൽ കുടുംബയോഗത്തിന്റെ യുഎഇ ചാപ്റ്റർ പ്രസിഡന്റുമായ ഇദ്ദേഹം ജീവകാരുണ്യപ്രവർത്തനങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.
ഭാര്യ: പ്രൊഫ. സൂസൻ ലാൽ. മക്കൾ: ഡോ. സ്‌നേഹ, ശ്രുതി. മരുമകൻ: ഡോ. റിഹിൻ അനീഷ്. ദൗത്യചിന്തകനും പ്രമുഖ ഉത്തേരന്ത്യൻ മിഷനറിയുമായ ഡോ. എബി പി. മാത്യു സഹോദരനാണ്.
