കുമ്പനാട്: ഐപിസി സോദരി സമാജം സ്റ്റേറ്റിന്റെ (ഐപിസി വിമൻസ് ഫെലോഷിപ്പ്) നേതൃത്വത്തിൽ ഏകദിന ഉപവാസ പ്രാർഥനയും ആത്മീയ സംഗമവും ഏപ്രിൽ 29 ന് ബുധനാഴ്ച രാവിലെ 10 മുതൽ തിരുവല്ല കറ്റോട് ഐപിസി എബനേസർ വർഷിപ്പ് സെന്ററിൽ നടക്കും.
വിമൻസ് ഫെലോഷിപ്പ് സ്റ്റേറ്റ് പ്രസിഡന്റ് ആനി തോമസ് അദ്ധ്യക്ഷയായിരിക്കും. ഫെലോഷിപ്പ് ക്വയർ ഗാനശുശ്രൂഷ നിർവഹിക്കും. സംസ്ഥാന വൈസ് പ്രസിഡൻറുമാരായ ആലീസ് ജോൺ റിച്ചാർഡ്, ഗീതമ്മ സ്റ്റീഫൻ, സെക്രട്ടറി ജയമോൾ രാജു, ജോയിന്റ് സെക്രട്ടറി സൂസൻ ജോൺ, ട്രഷറാർ ജോയമ്മ ബേബി എന്നിവർ നേതൃത്വം നൽകും.
സ്റ്റേറ്റ് കമ്മിറ്റിയംഗങ്ങൾ, മേഖല, സെന്റർ, ലോക്കൽ തലങ്ങളിലെ ഭാരവാഹികളും സഹോദരിമാരും പങ്കെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
