നിലമ്പൂർ: ഐപിസി മലബാർ കേരള സ്റ്റേറ്റിൻ്റെ രണ്ടാമത്തെ കൺവെൻഷൻ ദൈവഹിതമായാൽ 2027 ഏപ്രിൽ 7 ബുധൻ മുതൽ 11 ഞായർ വരെ നിലമ്പൂർ ന്യൂഹോപ്പ് ബൈബിൾ കോളേജ് ഗ്രൗണ്ടിൽ വച്ച് നടത്താൻ ഏപ്രിൽ 14 ന് കൂടിയ സ്റ്റേറ്റ് കൗൺസിൽ തീരുമാനിച്ചു.
മലബാർ കേരളസ്റ്റേറ്റിലെ ശുശൂഷകാസമ്മേളനം 2026 ഒക്റ്റോബറിൽ പാലക്കാട്,മലപ്പുറം,കോഴിക്കോട്,വയനാട്, കണ്ണൂർ,കസർഗോഡ് എന്നിങ്ങനെ മലബാറിലെ ആറ് ജില്ലകളിലായി നടത്താനും കൗൺസിൽ തിരുമാനിച്ചു.
മലബാറിലെ സുവിശേഷികരണ പ്രവർത്തനങ്ങൾക്കായി വിപുലമായ പദ്ധതികളാണ് സ്റ്റേറ്റ് കൗൺസിൽ തയ്യാറാക്കിയിരിക്കുന്നത് .
