ഭുവനേശ്വർ/റായഗഡ:
IPC Odisha State-ന്റെ 12-ാമത് സംസ്ഥാന കൺവെൻഷൻ 2026 സെപ്റ്റംബർ 14 മുതൽ 16 വരെ ബെർഹാംപൂരിൽ നടത്തപ്പെടും. IPC Odisha State-ന്റെ 60-ാമത് വർഷാഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന ഈ കൺവെൻഷൻ ഡയമണ്ട് ജൂബിലി വർഷത്തിലെ പ്രധാന പരിപാടികളിലൊന്നാണ്.
1960-കളിൽ വളരെ എളിയ രീതിയിൽ ആരംഭിച്ച IPC Odisha State-ന്റെ പ്രവർത്തനം ഇന്ന് ഒഡീഷയിലെ 30 ജില്ലകളിലും സഭകളുള്ള ശക്തമായ ഒരു ആത്മീയ പ്രസ്ഥാനമായി വളർന്നിരിക്കുകയാണ്. കഴിഞ്ഞ ആറ് പതിറ്റാണ്ടുകളായി സുവിശേഷ പ്രവർത്തനത്തിലും സഭാ വളർച്ചയിലും IPC Odisha State നിർണായകമായ പങ്കുവഹിച്ചുവരുന്നു.
മൂന്ന് ദിവസത്തെ സംസ്ഥാന കൺവെൻഷൻ IPC Odisha State പ്രസിഡന്റ് Pr.. വി. ഡി. ബാബു ഉദ്ഘാടനം ചെയ്യും. IPC Goa State പ്രസിഡന്റ് Pr. വി. ജെ. തോമസ്, റവ. ഉപേന്ദ്ര പരിച, ബിഷപ്പ് എസ്. കെ. നന്ദ എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുക്കും.
ഒഡീഷ സംസ്ഥാനത്തിലെ സീനിയർ പാസ്റ്റർമാരും കൺവെൻഷന്റെ വിവിധ യോഗങ്ങളിൽ ദൈവവചനത്തിൽ നിന്ന് ശുശ്രൂഷിക്കും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പാസ്റ്റർമാരും വിശ്വാസികളും പ്രതിനിധികളും കൺവെൻഷനിൽ പങ്കെടുക്കും.
കൺവെൻഷന്റെ അനുഗ്രഹത്തിനും വിജയത്തിനുമായി 60 ദിവസത്തെ തുടർച്ചയായ പ്രാർത്ഥന നടന്നുവരികയാണ്. കൺവെൻഷന്റെ വിജയകരമായ നടത്തിപ്പിനായി സംസ്ഥാന എക്സിക്യൂട്ടീവിന്റെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ രൂപീകരിച്ച് പ്രവർത്തിച്ചുവരുന്നു.
ഡയമണ്ട് ജൂബിലി വർഷത്തിലെ ഈ സംസ്ഥാന കൺവെൻഷൻ ആത്മീയ ഉണർവിനും സഭകളുടെ ശക്തീകരണത്തിനും ദൈവരാജ്യത്തിന്റെ പ്രവർത്തനങ്ങളുടെ വിപുലീകരണത്തിനും അനുഗ്രഹകരമായ അവസരമാകുമെന്ന് സംഘാടകർ പ്രത്യാശ പ്രകടിപ്പിച്ചു.


