ഷാർജ: ഐപിസി വർഷിപ്പ് സെന്റർ ഷാർജ സഭയുടെ ആഭിമുഖ്യത്തിൽ സിൽവർ ജൂബിലി ത്രിദിന കൺവൻഷൻ ഒക്ടോബർ 6 മുതൽ 8 വരെ വൈകുന്നേരം 7.30-ന് ഷാർജ വർഷിപ്പ് സെന്ററിൽ .
പാസ്റ്റർ അനീഷ് കാവാലം മുഖ്യ പ്രഭാഷണം നിർവ്വഹിക്കും
ഐപിസി യുഎഇ റീജിയൻ പ്രസിഡന്റും സഭയുടെ സീനിയർ പാസ്റ്ററുമായ റവ. ഡോ. വിൽസൺ ജോസഫ് പ്രാർത്ഥിച്ച് കൺവൻഷൻ ഉദ്ഘാടനം ചെയ്യും.
സംഗീത ശുശ്രൂഷയ്ക്ക് വർഷിപ്പ് സിങ്ങേഴ്സ് നേതൃത്വം നൽകും.
സഭയുടെ സീനിയർ പാസ്റ്ററോടൊപ്പം അസോസിയേറ്റ് പാസ്റ്റർ റവ. റോയി ജോർജ്, സെക്രട്ടറി പി.വി. രാജു, പബ്ലിസിറ്റി കൺവീനർ ജോൺ വിനോദ് സാം, സഭ കൗൺസിൽ അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ ഒരുക്കങ്ങൾ പുരോഗമിക്കുന്നു.
വാർത്തകളും മാട്രിമോണിയലയും തുടർന്നും വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്തു വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക.