കോട്ടയം : പെന്തക്കോസ്തൽ തിയോളജിക്കൽ സെമിനാരി കോട്ടയം, ഇരുപത്തിരണ്ടാമത് ഗ്രാജുവേഷൻ സർവീസ് ഫെബ്രുവരി 21 ശനിയാഴ്ച രാവിലെ 10 മണി മുതൽ കോട്ടയം മാങ്ങാനത്തുള്ള സെമിനാരി ഓഡിറ്റോറിയത്തിൽ നടന്നു. സെമിനാരി പ്രിൻസിപ്പൽ ഡോ. എബി പീറ്റർ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് പ്രസിഡണ്ടും പവർ വിഷൻ മാനേജിങ് ഡയറക്ടറുമായ റവ. ആർ. എബ്രഹാം ഗ്രാജുവേഷൻ സന്ദേശം നൽകി.
സെമിനാരി ക്യാമ്പസിൽ താമസിച്ച് ബാച്ചിലർ ഓഫ് തിയോളജി, മാസ്റ്റേഴ്സ് ഓഫ് ഡിവിനിറ്റി, ഓൺലൈനിലൂടെയും, വിദൂര വിദ്യാഭ്യാസ പദ്ധതി പ്രകാരവും ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽ നിന്ന് പഠനം പൂർത്തീകരിച്ച 103 വിദ്യാർത്ഥികൾ ഗ്രാജുവേറ്റ് ചെയ്ത് സർട്ടിഫിക്കറ്റുകൾ ഏറ്റുവാങ്ങി.
എജുക്കേഷണൽ വെൽഫയർ സൊസൈറ്റി പ്രസിഡണ്ട് ബ്രദർ. ജോയി താനവേലിൽ, വൈസ് പ്രസിഡണ്ട് ഡോ.ഇടിച്ചെറിയ നൈനാൻ, ബോർഡ് ഓഫ് സ്റ്റഡീസ് വൈസ് ചെയർമാൻ ഡോ. മദനകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.
പാസ്റ്റർ എബ്രഹാം ഉമ്മൻ, എജുക്കേഷണൽ ആൻഡ് വെൽഫെയർ സൊസൈറ്റി സെക്രട്ടറി ബ്രദർ.കുര്യൻ ജോസഫ്, ട്രഷറർ പാസ്റ്റർ.മോനി ചെന്നിത്തല, എസ്റ്റേറ്റ് മാനേജർ മാത്യു കെ, ഐ പി സി കോട്ടയം സൗത്ത്,നോർത്ത് സെന്റെർ മിനിസ്റ്റേഴ്സ് പാസ്റ്റർ.ജോയ് ഫിലിപ്പ്, പാസ്റ്റർ ഫിലിപ്പ് കുര്യാക്കോസ് എന്നിവർ ആശംസകൾ അറിയിച്ചു.
ഐ പി സി തിയോളജിക്കൽ സെമിനാരി കോട്ടയം എന്ന സെമിനാരിയുടെ പേര് പെന്തക്കോസ്തൽ തിയോളജിക്കൽ സെമിനാരി കോട്ടയം എന്ന് പുനർനാമകരണ ചെയ്തത്തിന്റെ പ്രഖ്യാപനവും ലോഗോ പ്രകാശന കർമ്മവും സമ്മേളനത്തിൽ വച്ച് നടന്നു.
ഇന്ത്യയുടെ വിവിധ സംസ്ഥാങ്ങളിൽ നിന്നുള്ള 200-ൽ അധികം വിദ്യാർത്ഥികൾ സെമിനാരി ക്യാമ്പസിൽ താമസിച്ചു വിവിധ കോഴ്‌സുകൾക്കായി പഠനം നടത്തുകയും, ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള 125 ൽ പരം വിദ്യാർത്ഥികൾ വിദൂര വിദ്യാഭ്യാസ പദ്ധതി പ്രകാരം പഠനം നടത്തുകയും, ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള 500 -ൽ അധികം ശുശ്രൂഷകന്മാരും അല്മായരും സൺഡേസ്കൂൾ യുവജന സഭാ പ്രവർത്തകരും അനൗപചാരിക വിദ്യാഭ്യാസ പദ്ധതി പ്രകാരം സെമിനാരിയുടെ വിവിധ കോഴ്സുകളിൽ പഠനം നടത്തുകയും ചെയ്യുന്നു.
ഭാരത സുവിശേഷീകരണത്തിന് നൂറ് കണക്കിന് സുവിശേഷകരെ വൈദിക വിദ്യാഭ്യാസത്തിലൂടെ സംഭാവന നൽകിയ ഈ സെമിനാരിയുടെ പ്രവർത്തനങ്ങൾ എല്ലാ പെന്തക്കോസ്ത് സഭകളുടെയും പങ്കാളിത്തവും സഹകരണവും ഉറപ്പുവരുത്തേണ്ടതിനും പെന്തക്കോസ്ത് സമൂഹത്തിന് ഒരു പൊതു വൈദിക വിദ്യാഭ്യാസ കേന്ദ്രം എന്ന നിലയിൽ പ്രവർത്തിക്കുന്നതിനുമായാണ് പുതിയ നാമം സെമിനാരിക്ക് നൽകിയത് എന്ന് അധികൃതർ അറിയിച്ചു. ഡോക്ടർ സ്റ്റഡീസ് ഉൾപ്പെടെ വൈവിധ്യമാർന്ന കോഴ്സുകളും പ്രവർത്തന പദ്ധതികളും വിദ്യാഭ്യാസ മേഖലക്കും സാമൂഹ്യ ഉന്നതിക്കും ഉതകുന്ന രീതിയിൽ പ്രതിബദ്ധതയോടെ കൂടുതൽ സേവന പദ്ധതികൾക്കും സ്ത്രീ ശാക്തീകരണ പദ്ധതികൾക്കും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും ഊന്നൽ നൽകി ഈ അധ്യായന വർഷത്തിലും പ്രവർത്തിക്കുമെന്ന് 25 വർഷം പിന്നിട്ട സെമിനാരിയുടെ പ്രവർത്തനങ്ങളെ വിശദീകരിച്ചുകൊണ്ട് അധികൃതർ അറിയിച്ചു.
