ഷാർജ: യുഎയിലെ ഐപിസി സഭകളുടെ സംയുക്ത ആരാധന യുഎഇ ദേശീയ ദിനമായ ഡിസംബർ 2ന് രാവിലെ 9 മുതൽ വർഷിപ്പ് സെന്റർ മെയിൻ ഹാളിൽ നടക്കും. റീജിയൻ സെക്രട്ടറി പാസ്റ്റർ ഷൈനോജ് നൈനാൻ അദ്ധ്യക്ഷത വഹിക്കും. പാസ്റ്റർ വിൽസൺ ജോസഫ് തിരുവത്താഴ ശുശ്രൂഷ നടത്തും. ഡോ.എബി പി. മാത്യു (ബീഹാർ) മുഖ്യവചന ശുശ്രൂഷ നിർവഹിക്കും.
യുഎയിലെ 7 എമിറേറ്റസിലെ ഐപിസി സഭകളിലെ കർതൃദാസന്മാരും വിശ്വാസികളും പങ്കെടുക്കും.
