റായ്പൂർ: നിർബന്ധിച്ചും വാഗ്ദാനങ്ങൾ നൽകിയും മതപരിവർത്തനം നടത്തുന്നവർക്ക് കർശന ശിക്ഷ ഉറപ്പാക്കുന്ന മതസ്വാതന്ത്ര്യ ബിൽ ചത്തീസ്ഗഡ് നിയമസഭ പാസാക്കി. കൂട്ടമതംമാറ്റത്തിന് ജീവപര്യന്തം ശിക്ഷ നൽകണമെന്നും ഉപമുഖ്യമന്ത്രി വിജയ് ശർമ്മ അവതരിപ്പിച്ച ബില്ലിൽ പറയുന്നു. 5 മണിക്കൂർ ചർച്ചക്കുശേഷം ബിൽ സെലക്ട് കമ്മിറ്റി വിടണമെന്ന് കോൺഗ്രസ് അംഗങ്ങൾ ആവശ്യപെട്ടെങ്കിലും സർക്കാർ വഴങ്ങിയില്ല.
ഇൻഡ്യയിൽ ഏറ്റവും കൂടുതൽ ക്രൈസ്തവ പീഡനം നടക്കുന്ന സംസ്ഥാനമാണ് ചത്തീസ്ഗഡ്. പുതിയ നിയമം കൂടി പാസായത്തോടെ സുവിശേഷ പ്രവർത്തകർക്കെതിരെ പീഡനങ്ങളും കള്ളക്കേസുകളും വർദ്ധിക്കാനാണ് സാധ്യത. ചത്തീസ്ഗഡിനുവേണ്ടി പ്രാർത്ഥിക്കാൻ അവിടെയുള്ള മിഷൻ പ്രവത്തകർ ആവശ്യപെട്ടിട്ടുണ്ട്.
