തൃശൂർ : ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭ
സീനിയർ ശുശ്രൂഷകനും വേദാധ്യാപകനും പ്രഭാഷകനുമായ പാസ്റ്റർ കെ. ഒ വർഗീസ് (പീച്ചി മാസ്റ്റർ – 93) മാർച്ച് 19 ന് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. വാർദ്ധക്യ സഹജമായ അസുഖം മൂലം കുറച്ചുകാലമായി വിശ്രമത്തിലായിരുന്നു. ദീർഘകാലം ഐപിസി പീച്ചി സെന്റർ മിനിസ്റ്ററായിരുന്നു.
സംസ്കാരം മാർച്ച് 21 ശനി രാവിലെ 8 ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം ഉച്ചകഴിഞ്ഞ് 1 ന് കണ്ണാറ സെമിത്തേരിയിൽ.
ഭാര്യ: റെയ്ച്ചൽ വർഗീസ് ആലപ്പാട്ട് ചെമ്പൻ കുടുംബാംഗം.
മക്കൾ: പാസ്റ്റർ കെ.വി. ജോസ് ( വൈസ് പ്രസിഡന്റ്, ഐപിസി കർണാടക സ്റ്റേറ്റ്), എൽസി തോമസ് ( മൈസൂരു), മേരി ഏലിയാസ് (തിരുവല്ല വള്ളംകുളം), പരേതനായ കെ.വി. ഏബ്രഹാം (ജോയ്).
മരുമക്കൾ: ഷൈനി ജോസ് (ബാംഗ്ലൂർ), പാസ്റ്റർ ഒ.റ്റി.തോമസ് (ഐപിസി മൈസൂരു ശുശ്രൂഷകൻ), പാസ്റ്റർ എൻ.എസ്. ഏലിയാസ് (ഐപിസി വള്ളംകുളം ശുശ്രൂഷകൻ), മിനി ഏബ്രഹാം (ബെംഗളൂരു).
