ഇംഗ്ലണ്ട് : മലയാളി പെന്തെക്കോസ്ത് സമൂഹത്തിന്റെ ആദ്യത്തെ ഐക്യ കൂട്ടായ്മയായ മലയാളി പെന്തെക്കോസ്തൽ അസോസിയേഷൻ യൂ കെയുടെ 23 മത് നാഷണൽ കോൺഫ്രൻസ് ഇംഗ്ലണ്ടിലെ തുറമുഖ പട്ടണമായ സൗതാംപ്റ്റണിലെ വിൻചെസ്റ്റർ പട്ടണത്തിൽ 2026 ഏപ്രിൽ 3 മുതൽ 5 വരെ നടക്കും.
എം. പി. എ. യൂ കെ യുടെ പ്രസിഡന്റ് പാസ്റ്റർ ജെയിംസ് സാമുവേൽ ഉദ്ഘാടനം നിർവഹിക്കും. പാസ്റ്റർ ഷിബു തോമസ് ഒക്കലഹോമ, പാസ്റ്റർ സജു മാവേലിക്കര എന്നിവർ മുഖ്യ പ്രസംഗകരായിരിക്കും.
കോൺഫ്രൻസ് വിപുലമായ രീതിയിൽ നടത്തപെടുന്ന ക്രമീകരണങ്ങൾക്കായി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ
വൈസ് പ്രസിഡന്റ് പാസ്റ്റർ പി സി സേവ്യർ , സെക്രട്ടറി പാസ്റ്റർ ജിനു മാത്യു , ജോയിന്റ് സെക്രട്ടറി പാസ്റ്റർ ബിജു ദാനിയേൽ, ട്രഷറർ പാസ്റ്റർ റോജി രാജു എന്നിവർ പ്രവർത്തിച്ചു വരുന്നു. 2026 ഏപ്രിൽ 3 വെള്ളിയാഴിച്ച രാവിലെ 10 മണി മുതൽ ആരംഭിക്കുന്ന മീറ്റിങ്ങുകൾ ഏപ്രിൽ 5 ഞായറാഴ്ച പൊതു ആരാധനയോടെ അവസാനിക്കും.
വാർത്ത : പോൾസൺ ഇടയത്ത്
