അടൂർ :പെരിങ്ങനാട് ഇമ്മാനുവേൽ കോട്ടേജിൽ (കൊല്ലൻ്റെ തെക്കേതിൽ) ബേബി ബാബുവിൻ്റെ (75) സംസ്കാരം നാളെ (നവംബർ 11 ചൊവ്വ) നടക്കും.
രാവിലെ 7.30 മുതൽ അടൂർ ഫുഡ് പ്ലാനറ്റിലും 8 മുതൽ 9വരെ വസതിയും മൃതശരീരം പൊതുദർശനത്തിന് വെക്കും. തുടർന്ന് 9.30 മുതൽ അടൂർ വെള്ളകുളങ്ങര മൗണ്ട് ഒലിവ് പാരിഷ് ഹാളിൽ നടക്കുന്ന ശുശ്രൂഷകൾക്കുശേഷം 1.30ന് മണക്കാല ഐ പി സി ശാലേം സെമിത്തേരിയിൽ സംസ്ക്കാരം നടത്തും.
പരേതൻ സൗദിഅറേബ്യയിലെ ജിദ്ദയിൽ ടൊയോട്ട കമ്പനി ഔട്ട്ലെറ്റ് മുൻ മാനേജരാണ്.
ഭാര്യ: തിരുവല്ല പെരിങ്ങര മുക്കാട്ട് ലൈലാ ബാബു
മക്കൾ: ബ്ലെസി ജിബി (യുഎസ്എ), ബെൻസി ലിനു(റോസ് പേൾ ബ്യൂട്ടിക്), ബ്ലസൻ ബാബു (പിവൈപിഎ സംസ്ഥാന വൈസ് പ്രസിഡൻ്റ്, ഫുഡ് പ്ലാനറ്റ്, അടൂർ).
മരുമക്കൾ: തിരുവല്ല ചെള്ളേത്ത് ജിബി സഖറിയ (യുഎസ്എ), മരുതിമൂട് വലിയവിളയിൽ ലിനു വർഗീസ് (മസ്‌ക്കറ്റ്), സുൽത്താൻബത്തേരി വലിയ കാലായിൽ അഞ്ചു ബ്ലസൻ.
കൊച്ചുമക്കൾ: ഗാബ്രിയേല,ജോസഫ്, ഒലീവിയ,ഒനേസിമസ്, എമാ സാറ.
സഹോദരങ്ങൾ: കുഞ്ഞുമോൾ (മണ്ണാറകുളഞ്ഞി), പാസ്റ്റർ കെ.ബി രാജൻ(ഐപിസി പെരിങ്ങനാട്), പരേതയായ സൂസമ്മ(കലയപുരം), മോളി(വിലങ്ങറ), പാസ്റ്റർ വിൽസൺ ബേബി(ഐപിസി ന്യൂലൈഫ് ഇഞ്ചക്കാട്).
Live Telecast : Newlife TV
