ബുറൈദ (സൗദി അറേബ്യ) : ശാരോൺ ഫെല്ലോഷിപ്പ് ഇന്റർനാഷണൽ ദൈവസഭയുടെ ഏഴാം വാർഷിക കൺവൻഷൻ നവംബർ 7ാം തീയതി (വെള്ളി) അനുഗൃഹീതമായി നടന്നു.
സഭ ശുശ്രുഷകൻ പാസ്റ്റർ എബിൻ ഏബ്രഹാം നേതൃത്വം നൽകിയ ആരാധനയ്ക്ക് രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ളവർ പങ്കെടുത്തു.
സൗദി അറേബ്യയിലെ, അൽഖസീം പ്രൊവിൻസിന്റെ ഹൃദയഭാഗമായ ബുറൈദയിൽ പ്രവർത്തിക്കുന്ന എസ്. എഫ്. ഐ.സി മിനിസ്ട്രിസ് ദൈവസഭയിൽ 8 രാജ്യങ്ങളിൽ നിന്ന് 12 മാതൃഭാഷകളിൽ ഉള്ള 200ൽ പരം അംഗങ്ങളായിട്ടുണ്ട്.
