ഷാർജാ : അസംബ്ലീസ് ഓഫ് ഗോഡ് യുവജന വിഭാഗമായ സി എ യുടെ നേതൃത്വത്തിൽ നടത്തുന്ന മ്യൂസിക് നൈറ്റ് എക്കോസ് ഓഫ് ഗ്രേസ് ഒക്ടോബർ 25 ശനിയാഴ്ച വൈകിട്ട് 8 മണി മുതൽ 10 മണി വരെ ഷാർജ യൂണിയൻ ചർച്ച് ഹോൾ നമ്പർ-9 ൽ വച്ച് നടത്തപ്പെടും. മനസ്സിനെ തൊട്ടുണർത്തുന്ന പഴയകാല ക്രൈസ്തവ ഗാനങ്ങൾ സ്വതസിദ്ധമായ ആലാപന ശൈലിയോടെ പാസ്റ്റർ അനീഷ് കാവാലവും ടീമും ആലപിക്കും. പാസ്റ്റർ പി. ഡി. ജോയിക്കുട്ടി അധ്യക്ഷത വഹിക്കും. ബ്രദർ റ്റോബിൻ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകും.
ഷാർജ അസംബ്ലീസ് ഓഫ് ഗോഡ് സി.എ ഒരുക്കുന്ന എക്കോസ് ഓഫ് ഗ്രേസ് ഒക്ടോബർ 25 ന്
