തിരുവല്ല: ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ കേരള റീജിയൻ നാലുകോടി സഭാംഗം ദൈവസഭാ സീനിയർ മിനിസ്റ്റർ കെ.സി ജോസഫിന്റെ (പരേതനായ മുക്കാഞ്ഞിരം കെ.സി യുടെ) സഹധർമ്മിണി മറിയാമ്മ ജോസഫിന്റെ സംസ്കാരം പതിനാറാം തീയതി വ്യാഴാഴ്ച പൂവക്കാല സെമിത്തേരിയിൽ.
ഭൗതികശരീരം അന്നേദിവസം രാവിലെ എട്ടുമണിക്ക് മകൻ രുഫോസിന്റ ഭവനത്തിൽ കൊണ്ടുവരുന്നതും ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം 9 മണിക്ക് പൂവക്കാല ചർച്ചിന്റെ സമീപത്തുള്ള മാർത്തോമാ സഭയുടെ ആഡിറ്റോറിയത്തിൽ പൊതുദർശനവും ഒരു മണിക്ക് ശുശ്രൂഷകൾക്ക് ശേഷം സംസ്കാര ശുശ്രൂഷ ദൈവസഭയുടെ അഡ്മിനിസ്ട്രേറ്റീവ് ബിഷപ്പ് റവ ജോമോൻ ജോസഫിന്റെ മുഖ്യ കാർമ്മികതത്വത്തിൽ നടത്തപ്പെടുന്നതും ആണ്.
ശുശ്രൂഷകളിൽ സെന്റർ പാസ്റ്റർ വി.ഡി.ജോസഫ്, പാസ്റ്റർ ബിജിൻ സി ബാബു, സഹശുശ്രൂഷകർ ആയിരിക്കും.
ദൈവസഭ കേരള റീജിയന്റെ പ്രാരംഭകാല പ്രവർത്തകനും സുവിശേഷ രണാങ്കണത്തിലെ ധീര പോരാളിയുമായിരുന്ന മുക്കാഞ്ഞിരം കെ സി യുടെ സുവിശേഷ പ്രവർത്തനങ്ങൾക്ക് പിന്തുണയേകിയത് വാത്സല്യമാതാവാണ്.
1959 കാലഘട്ടത്തിൽ, പാമ്പനാറിൽ ശുശ്രൂഷിക്കവേ ദൈവിക ദർശനത്താൽ സമീപത്തുണ്ടായിരുന്ന എസ്റ്റേറ്റ് മാനേജരുടെ കോർട്ടേഴ്സിലേക്ക് കടന്നു ചെന്നു, ഡോറിൽ മുട്ടിയപ്പോൾ ആത്മഹത്യയ്ക്കുവേണ്ടി തയ്യാറായി നിന്ന മാനേജർ, പാസ്റ്ററിന്റെ നേരെതോക്ക് ചൂണ്ടി, നിന്നെയും കൊല്ലും ഞാനും ചാകും എന്ന് ആക്രോശിച്ചപ്പോൾ, പതറി പോവാതെ സുവിശേഷ സത്യങ്ങൾ അറിയിച്ച്, മാനേജരെ ആത്മഹത്തിൽ നിന്നും രക്ഷിച്ച ചരിത്രവും ഇവർക്ക് സ്വന്തം.
മക്കൾ: ജോസഫ് ടി സാം ( മുൻ ഓവർസിയർ),
പാസ്റ്റർ ടൈറ്റസ് (യുഎസ് എ),
രുഫോസ് ( സഭാ സെക്രട്ടറി നാലു കോടി),
അബിഗയിൽ, റെയിച്ചൽ, പരേതയായ ലോവിസ്.
മരുമക്കൾ:
ലില്ലികുട്ടി സാം, ഷേർലി ടൈറ്റസ്, സുനിത രുഫോസ്, ജോണിക്കുട്ടി, ജോസ് ഡാനിയേൽ, വർഗീസ് ടി.സി.
