ബെംഗളൂരു: വിക്ടറി ഇൻ്റർനാഷണൽ എ.ജി വേർഷിപ്പ് സെൻറർ സ്ഥാപകനും സീനിയർ പാസ്റ്ററുമായ റവ.ഡോ. രവി മണിയുടെ മാതാവ് ജാനമ്മ മണി (88) കർതൃസന്നിധിയിൽ.
സംസ്കാരം മെയ് 14 വ്യാഴം രാവിലെ 10ന് ബാംഗ്ലൂർ ഹെബ്ബാൾ ചിരഞ്ജീവി ലേഔട്ട് വിക്ടറി എ.ജി ചർച്ച് ഹാളിലെ ശുശ്രൂഷകൾക്ക് ശേഷം ഹൊസൂർ റോഡ് ക്രിസ്ത്യൻ സെമിത്തെരിയിൽ.
തിരുവനന്തപുരം പാറശാല സ്വദേശിയാണ് പരേത.
ഭർത്താവ്: കർണാടക ഇലക്ട്രിസിറ്റി ബോർഡ് റിട്ട. ജീവനക്കാരൻ പരേതനായ എ.മണി.
മക്കൾ: സുധാകർ മണി, റവ.ഡോ.രവി മണി.
മരുമക്കൾ : ഷൈലജ, സൂസൻ രവി.
