കുമ്പനാട് : പുല്ലാട് അഴകേടത്ത് പുത്തൻവീട്ടിൽ ജോസഫ് മാത്യു (അനിയൻ – 75) ഇന്ന് ഉച്ചക്ക് 12 ന് വാഹനാപകടത്തിൽ മരിച്ചു.
മുട്ടുമൺ ജ്ഷനു സമീപം റിട്രേഡിംഗ് കട നടത്തി വരികയായിരുന്നു. റോഡരികിലിരുന്ന് വാഹനത്തിൻ്റെ ടയർ മറ്റുന്നതിനിടെ തിരുവല്ല ഭാഗത്തേക്ക് വന്ന കാർ നിയന്ത്രണം വിട്ട് ഇടിച്ചു കയറുയായിരുന്നു. വാഹനത്തിൻ്റെ അടിയിൽപെട്ട അനിയൻ തൽക്ഷണം മരിച്ചു. പരേതൻ പൂവത്തൂർ ഐപിസി സഭാംഗമാണ്.
ഭാര്യ: മോളി. മക്കൾ: അനി, സുനി, മിനി, ലിനി.
