റാന്നി: ചെറുകുളഞ്ഞി ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് സഭയിലെ അംഗമായിരുന്ന റാന്നി കൂടത്തിൽ കെ. എ. എബ്രഹാം (അവറാച്ചൻ), 88, നിത്യതയിൽ.
പരേതൻ റിട്ട. ഗ്രഫ് ഉദ്യോഗസ്ഥനായിരുന്നു, സംസ്കാരം 11 ന് വ്യാഴാഴ്ച 1 മണിക്ക് റാന്നി വൈ.എം.സി.എ. ഹാളിലെ ശുശ്രൂഷയ്ക്ക് ശേഷം 2മണിക്ക് ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് ചെറുകുളഞ്ഞി സഭയുടെ വടശേരിക്കര സെമിത്തേരിയിൽ.
ഭാര്യ: കല്ലിശ്ശേരി പഴയപിടികയിൽ കെ. സി. ചാച്ചിക്കുട്ടി.
മക്കൾ: സിബു എബ്രഹാം (കുവൈത്ത്), പാസ്റ്റർ സിജി എബ്രഹാം (അഞ്ചാനി, റാന്നി) പരേതയായ സിനാ അലക്സാണ്ടർ.
മരുമക്കൾ: റാന്നി ഇട്ടിയപ്പാറ ആനന്ദ് ഭവൻ ടി. എസ്. അലക്സാണ്ടർ, വെട്ടിയാർ വലിയപറമ്പിൽ ബിൻസി സിബു (ഇരുവരും കുവൈത്ത്), വാകത്താനം ആനിക്കൽ സിനി സിജി.
കൊച്ചുമക്കൾ: റോഷൻ, റിച്ചി, ബെറിൽ, എബ്രിൻ, ഏബെൽ, ജോയൽ, എബൽ, അൽമ.
