ചേലക്കര: ഐപിസി കർമ്മേൽ കൊണ്ടാഴി സഭാംഗവും പേക്കക്കുഴിയിൽ പരേതനായ പി.എം. മത്തായിയുടെ ഭാര്യയുമായ മറിയാമ്മ മത്തായി (90) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. മല്ലപ്പള്ളി കോതപ്ലാക്കൽ കുടുംബാംഗമാണ്. സംസ്‌കാരം സെപ്. 21 ന് തിങ്കളാഴ്ച രാവിലെ 9 ന് ഭവനത്തിൽ നടക്കുന്ന ശുശ്രൂഷയ്ക്ക് ശേഷം ഉച്ചക്ക് 1 ന് സഭാസെമിത്തേരിയിൽ.
ദീർഘകാലം തിരുവനന്തപുരം ജില്ലയിലെ ഐപിസി മേഴക്കോട് സഭയിലെ ആദ്യകാല വിശ്വാസികളിൽ ഒരാളായിരുന്നു. ഭർത്താവിനോടൊപ്പം അന്നത്തെ സഭാശുശ്രൂഷകനായിരുന്ന ചെകോട്ട് കുട്ടി ഉപദേശിയോടൊപ്പം മേഴക്കോട് ഐപിസി സഭയുടെ വളർച്ചയ്ക്കായും മറ്റിതര സുവിശേഷ മുന്നേറ്റത്തിനായും ഏറെ പ്രയത്നിച്ചിരുന്നു.
തുടർന്ന് 1983 -കളിൽ കുടുംബത്തോടൊപ്പം തൃശ്ശൂർ ജില്ലയിലെ കൊണ്ടാഴിയിലേക്ക് കുടിയേറി. കൊണ്ടാഴിയിലെ സഭാ വളർച്ചയ്ക്കും സുവിശേഷ പ്രവർത്തനങ്ങളിലും സജീവമായിരുന്നു.
മക്കൾ: അച്ചാമ്മ (രമേശ്), ശോശാമ്മ (ജോയി), മത്തായി (ഷാൻ്റി), ഏലിയാമ്മ (ജോയി), അന്നമ്മ (വർഗീസ്), വർഗീസ് (സുമ), ലിസി (പാസ്റ്റർ ജോണിക്കുട്ടി), പാസ്റ്റർ അബ്രഹാം കൊണ്ടാഴി (ഫേബ).
ഐപിസി സീനിയർ ശുശ്രൂഷകൻ പാസ്റ്റർ കെ.വി. ഏബ്രഹാം (ഓതറ) സഹോദരനാണ്.


