ഡാളസ് : ന്യൂയോർക്ക് പെന്തെക്കോസ്‌തൽ അസംബ്ലി ക്വീൻസിൻ്റെ പ്രാരംഭ കാല ശുശ്രൂഷകനായിരുന്ന പാസ്റ്റർ ഏബ്രഹാം ശാമുവേൽ (അനിയച്ചായൻ – 91) ഏപ്രിൽ 5 ന് കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം പിന്നീട്.
ന്യൂയോർക്ക് മലയാളി പെന്തെക്കോസ്ത് കൂടിവരവുകളിലെ സജീവ സാന്നിദ്ധ്യമായിരുന്നു. ആത്മാർത്ഥതയോടും വിനയത്തോടും അചഞ്ചലമായ ഭക്തിയോടും കൂടി മാതൃകാജീവിതം ചെയ്‌തു. ഏറെനാളത്തെ സഭാപരിപാലനത്തിന് ശേഷം ഫിലദൽഫ്യയിൽ വിശ്രമ ജീവിതം നയിച്ചു വരികയായിരുന്നു.
വാർത്ത: സാം മാത്യു ഡാളസ്
