നെടുമ്പാശ്ശേരി : വൈദ്യുത ആഘാതമേറ്റ് ചികിത്സയിൽ ആയിരുന്ന ശാരോൻ ഫെലോഷിപ്പ് ചർച്ച് അത്താണി സഭാ ശുശ്രൂഷകൻ പാസ്റ്റർ പി.ഐ. ജോണിക്കുട്ടി നിര്യാതനായി. കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കുമ്പോൾ
സെപ്റ്റംബർ 27 ശനിയാഴ്ച്ച കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടത്.
സംസ്കാരം: സെപ്. 29 തിങ്കളാഴ്ച രാവിലെ 9 മുതൽ അങ്കമാലി ശാരോൻ ഫെലോഷിപ്പ് ചർച്ച് ഹാളിൽ നടക്കുന്ന പൊതുദർശനത്തിനു ശേഷം ഉച്ചയ്ക്ക് 12ന് അങ്കമാലി ശാരോൻ സഭയുടെ കൊരട്ടിയിലുള്ള സെമിത്തേരിയിൽ നടക്കും.
ഭാര്യ : സുനിമോൾ
മക്കൾ : ജെഫിൻ, ഫെബിയ.
