ഹൂസ്റ്റൺ: ചങ്ങനാശ്ശേരി മറ്റത്തിൽ കുടുംബാംഗമായ രാജു ജോൺ (69) ഹൂസ്റ്റണിൽ നിര്യാതനായി. സൂസമ്മ രാജുവാണ് ഭാര്യ. ലവീന രാജു, നെവിൽ രാജു, ബിനിൽ രാജു എന്നവർ മക്കളാണ്. ഹൂസ്റ്റൺ ബഥേൽ അസംബ്ലിസ് ഓഫ് ഗോഡ് സഭാംഗമാണ്. പരേതരായ എം. ഇ. ജോൺ, മേരി ജോൺ എന്നിവരാണ് മാതാപിതാക്കൾ. പാസ്റ്റർ എം. ജെ. എബ്രഹാം (ഒക്കലഹോമ), ഗ്രേസി ചാക്കോ (ഇന്ത്യ), മേഴ്സി ജേക്കബ് (ഹൂസ്റ്റൺ), ലാലി തോമസ് (ചിക്കാഗോ), തോമസ് മറ്റത്തിൽ (ഡാളസ്) എന്നിവർ സഹോദരങ്ങളാണ്.
ചങ്ങനാശ്ശേരി മാമൂട് ഐപിസി ഹോരേബ് സഭാംഗമായിരുന്നു.
ശവസംസ്കാരം പിന്നീട്.
വാർത്ത കുര്യൻ ഫിലിപ്പ്
