കൊട്ടാരക്കര : തൃക്കണ്ണമം ഗൽ ബെൻസ് ഭവനിൽ സാറമ്മ പൊടിക്കുഞ്ഞ് (ലിസി-71)നിര്യാതയായി. സംസ്കാരം ശനി രാവിലെ 9 ന് ഭവനത്തിൽ തുടങ്ങി 12.30 ന് തൃക്കണ്ണമംഗൽ ഐ പി സി സെമിത്തേരിയിൽ നടക്കും. പത്തനാപുരം കരിമ്പാലൂർ ചരുവിള പുത്തൻ വീട്ടിൽ കുടുംബാംഗമാണ്.
ഭർത്താവ് : കെ. പൊടിക്കുഞ്ഞ്. മക്കൾ : കെ. പി. ബെൻസൺ(ദുബായ് ), കെ. പി. ബെൻസി (യു. കെ ), പാസ്റ്റർ കെ. പി. ബ്ലെസ്സൺ (ഐ. പി. സി ഹെബ്രോൺ ഡൽഹി). മരുമക്കൾ : ബീന ബെൻസൺ, പാസ്റ്റർ ബിനു. പി. ജോർജ്, ജെൻസി ബ്ലെസ്സൻ.
