പൊൻകുന്നം: ഐപിസി പൊൻകുന്നം(സൗത്ത്)ഏരിയ അഭിമുഖ്യത്തിൽ ഐപിസി പൊൻകുന്നം കൺവൻഷൻ ഫെബ്രുവരി 13 മുതൽ 15 വരെ പൊൻകുന്നം ടൗണിലുള്ള വ്യാപര ഭവൻ ആഡിറ്റോറിയത്തിൽ നടക്കും.സെന്റെർ ശുശ്രൂഷകൻ പാസ്റ്റർ പി.ജെ.ജോസഫ് ഉത്ഘാടനം ചെയ്യും.
പാസ്റ്റർമാരായ കെ.പി.കുര്യൻ, രാജു ആനിക്കാട്, ജോൺ റിച്ചാർഡ്, ബിജു രാമക്കൽമേട്, സി.സി.ജോണി കട്ടപ്പന, രാജൻ മാത്യു തിരുവല്ല, സിസ്റ്റർ റീജാ ബിജു എന്നിവർ വിവധ യോഗങ്ങളിൽ പ്രസംഗിക്കും. പാസ്റ്റർ അജി പുത്തൂരിന്റെ നേതൃത്വത്തിലുള്ള ബ്ലസ് മെലഡീസ് ഗാനങ്ങൾ ആലപിക്കും.
