ആലപ്പുഴ: നെടുമുടി ഇന്ത്യ പെന്തക്കോസ്‌ത് ദൈവസഭ കർമ്മേൽ പിവൈപിഎയുടെ നേതൃത്വത്തിൽ നടന്ന “റിവൈവ്” സംഗീതനിശ സഭ ചീഫ് പാസ്റ്റർ സിനോജ് ജോർജ് ഉദ്ഘാടനം ചെയ്തു. ദൈവത്തിന്റെ സ്വന്തം നാട് എന്നറിയപ്പെടുന്ന കേരളം ഇന്ന് ലഹരിയുടെ പിടിയിലേക്ക് വഴുതിപ്പോകുന്ന സാഹചര്യത്തിൽ, സർക്കാരിൻ്റെ ‘തൂഫാൻ’ പോലുള്ള പ്രത്യേക ക്യാമ്പയിനുകളിലൂടെ ലഹരിക്കെതിരെ ശക്തമായ പോരാട്ടം നടത്തുകയാണ്. ഈ സാഹചര്യത്തിൽ യുവതലമുറയെ ലഹരിയിൽ നിന്ന് അകറ്റി ദൈവിക മൂല്യങ്ങളിലേക്കും ജീവിതോന്മുഖതയിലേക്കും നയിക്കാൻ സംഗീതത്തിന് വലിയ പങ്കുവഹിക്കാനാകുമെന്ന് പാസ്റ്റർ സിനോജ് ജോർജ് പറഞ്ഞു.
ക്രൈസ്തവ സംഗീതജ്ഞൻ ജെബൽസൺ അധ്യക്ഷത വഹിച്ചു. പാസ്റ്റർ സാബു ചാരുമൂട് ലഹരിവിരുദ്ധ സന്ദേശം നൽകി. തുടർന്ന് അനുഗ്രഹീതരായ ക്രൈസ്തവ ഗായകരുടെ സംഗീതശുശ്രൂഷയും ആരാധനാഗാനങ്ങളും നടന്നു.
പാസ്റ്റർ ജോസ് പത്തനാപുരം, ബ്രദർ അരുണ്‍ സത്യവാൻ എന്നിവർ പ്രസംഗിച്ചു.
