പത്തനംതിട്ട: കേരള യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസിൽ നിന്നും ചൈൽഡ് ഹെൽത്ത് നഴ്സിങിൽ സജിനി ജയിംസ് ഡോക്ടറേറ്റ് നേടി. വാര്യാപുരം ചർച്ച് ഓഫ് ഗോഡ് സഭാ അംഗമായ സജിനി, മുത്തൂറ്റ് കോളേജ് ഓഫ് നഴ്സിങ്, പത്തനംതിട്ടയിൽ പ്രഫസറാണ്. യുവജനപ്രഭാഷകയും കൗൺസിലറും കൂടിയാണ്. വാര്യാപുരം ചാങ്ങയിൽ സൂസി ജെയിംസിന്റെയും പരേതനായ ജയിംസ് സി. റ്റി. യുടെയും മകളാണ്. ഭർത്താവ്: Dr. ബ്ലസ്സൻ ജോർജ് (അസിസ്റ്റന്റ് പ്രൊഫസർ, സി എം എസ് കോളേജ്, കോട്ടയം ). മകൾ: ക്രിസ്റ്റീന മറിയം ബ്ലസൻ.
നഴ്സിങിൽ ഡോക്ടറേറ്റ് നേടി സജിനി ജയിംസ്
