ദോഹ: ശാരോൻ ഫെലോഷിപ്പ് ചർച്ച് ഖത്തറിന്റെ ആഭിമുഖ്യത്തിൽ വാർഷിക ഏകദിന കൺവെൻഷൻ 2026 ഡിസംബർ 15 ചൊവ്വാഴ്ച വൈകുന്നേരം 6.30-ന് ദോഹയിലെ ആംഗ്ലിക്കൻ സെന്ററിൽ നടക്കും.ഒക്ലഹോമയിലുള്ള ക്രോസ് പോയിന്റ് ചർച്ചിന്റെ സീനിയർ പാസ്റ്ററും അനുഗ്രഹീത പ്രസംഗകനും ബൈബിൾ പണ്ഡിതനുമായ ഡോ. മാത്യു വർഗീസ് (ഒക്ലഹോമ, യു.എസ്.എ.) കൺവെൻഷനിൽ മുഖ്യപ്രഭാഷണം നടത്തും. ശാരോൻ
ഖത്തർ ക്വയറിന്റെ നേതൃത്വത്തിൽ സംഗീതശുശ്രൂഷയും ഉണ്ടായിരിക്കും.
കൂടുതൽ വിവരങ്ങൾക്ക്:
പാസ്റ്റർ സാം തോമസ് — +974 5506 6405
ബ്രദർ ബാബുക്കുട്ടൻ — +974 3300 5211


