ഷാർജ: ഐപിസി ഷാർജ സഭാംഗം ബ്രദർ ലോർഡ്‌സൻ മാത്യു രചിച്ച്, പ്രശസ്ത ക്രൈസ്തവ ഗായകൻ ശ്രീ. കെസ്റ്റർ പാടിയ പുതിയ ക്രിസ്തീയ ഭക്തിഗാനം ‘സീയോനേ നീ ഉണർന്നെഴുന്നേൽക്കുക’ എന്ന ഗാനം പുറത്തിറക്കി. ഐപിസി ഷാർജ സഭാപാസ്റ്റർ റിൻസൻ എം. തോമസിനു സഭാ വൈസ് ചെയർമാൻമാരായ ബ്രദർ വി.എം. വർഗീസ്, ബ്രദർ അലക്സ് എൻ. ജേക്കബ് എന്നിവർ നൽകിയായിരുന്നു പ്രകാശനം.
ഷാർജ യൂണിയൻ ചർച്ച് ചെയർമാൻ ബ്രദർ ലാൽ മാത്യു, ഗാനരചയിതാവും സംഗീത സംവിധായകനുമായ ലിബ്നി കട്ടപ്പുറം എന്നിവർ ആശംസ അറിയിച്ചു.
കർത്താവിൻ്റെ ആസന്നമായ വരവിനുവേണ്ടി ഒരുങ്ങിയിരിക്കാൻ വിശ്വാസികളെ ആഹ്വാനം ചെയ്യുന്ന ഈ ഗാനം ലൗകിക മോഹങ്ങൾ വെടിഞ്ഞ് കർത്താവിനുവേണ്ടി ശോഭിക്കാൻ പ്രേരണയേകുന്നു. https://youtu.be/HIwsuwlNx70
