അന്ത്രയാസ് തൻ്റെ സഹോദരനായ ശീമോനെ യേശുവിൻ്റെ അടുക്കൽ കൊണ്ടുവരുമ്പോൾ,ശീമോൻ ഭാവിയിൽ ആരാകും
എന്നതിനെക്കുറിച്ച് അന്ത്രയാസിന് യാതൊരു ഗ്രാഹ്യവും ഇല്ലായിരുന്നു .ശീമോനും തൻ്റെ ഭാവിയെക്കുറിച്ച് ഒന്നും അറിവില്ലാ
യിരുന്നു .എന്നാൽ യേശു അവനെ നോക്കിക്കൊണ്ട് പറഞ്ഞു,
“നീ യോഹന്നാന്റെ പുത്രനായ ശിമോൻ ആകുന്നു; നിനക്കു കേഫാ എന്നു പേരാകും എന്നു പറഞ്ഞു; അതു പത്രൊസ് എന്നാകുന്നു” (യോഹ 1:42) .
ശീമോൻ ഇപ്പോൾ ആരാകുന്നു എന്നു മാത്രമല്ല , ആര് ആകേണ്ടവൻ ആണ് എന്നു കൂടെ യേശു പറഞ്ഞു .ആരംഭത്തിൽ തന്നെ അവസാനം അറിയുന്ന കർത്താവിന് യാതൊന്നും മറവായി
രിക്കുന്നില്ല .
നാം ഇപ്പോൾ ആരായിരിക്കുന്നു എന്നതിനേക്കാൾ പ്രാധാന്യം നാം
ആരാകേണ്ടവരാണ് എന്നുള്ളതിനാണ് .ശീമോനെ വിളിച്ചത് കേഫാ
ആക്കേണ്ടതിനാണ് .വെറും പേര് മാറ്റമല്ല ,സ്വഭാവത്തിലും അതോടനുബന്ധമായി ശുശ്രൂഷയിലും ഉണ്ടാകുവാനുള്ള വലിയ
മാറ്റത്തെയാണ് യേശു സൂചിപ്പിച്ചത് .
ശിമോൻ എന്ന പേരിൻ്റെ അർത്ഥം ആടി ഉലയുന്ന ഞാങ്കണ എന്നാണ് .ഏതു കാറ്റിനാലും ഉലയുന്ന ഒരു ബലമില്ലാത്ത സസ്യമാണ് ഞാങ്കണ.ഞാങ്കണക്ക്
പ്രത്യേകിച്ച് ഉപയോഗം ഒന്നുമില്ല .ഇതു തന്നെയായിരുന്നു പത്രോസിൻ്റ
പഴയ സ്വഭാവം .ഒരു വിടുവായൻ ,എടുത്തു ചാട്ടക്കാരൻ ,മുൻകോപി, ഭീരു ഒക്കെയായിരുന്നു ശീമോൻ .ഒരു ഘട്ടത്തിൽ യേശു ശീമോനെ
വിളിച്ചത് സാത്താനെ എന്നാണ് .
കേഫാ എന്ന പദത്തിൻ്റെ അർത്ഥം പാറ കഷണം എന്നാണ് .ആടി
ഉലയുന്ന ശീമോനെ ഉറപ്പുള്ള ഒരു പാറ കഷണം ആക്കുക എന്നതായി
രുന്നു യേശുവിൻ്റെ ആഗ്രഹം .മാനുഷികമായി ചിന്തിച്ചാൽ അസാധ്യ
മായ ഒന്നാണിത് .എന്നാൽ ദൈവത്തിന് ഒന്നും അസാധ്യമല്ലല്ലോ ? ദൈവിക പദ്ധതികളെക്കുറിച്ച് നമ്മുടെ അറിവ് പരിമിതമാണ് .ഏതു
മനുഷ്യനെയും രൂപാന്തരപ്പെടുത്തുവാൻ , പണിതെടുക്കുവാൻ ,ഉപകാരപ്രദമാക്കുവാൻ യേശുവിനു കഴിയും . ചതഞ്ഞ ഓട ഒടിക്കാത്തവനും
പുകയുന്ന തിരി കെടുത്തി കളയാത്തവനുമാണ് നമ്മുടെ ദൈവം .
ഒരൊറ്റ ദിവസം കൊണ്ടല്ല ശീമോൻ കേഫാ ആയത്.പരാജയങ്ങൾ
പത്രോസിൻ്റെ ജീവിതത്തിൽ ആവർത്തിച്ചിട്ടുണ്ട് .യേശുവിനോടൊപ്പം
വെള്ളത്തിൻ മീതെ നടക്കാൻ ശ്രമിച്ച പത്രോസ് അവിശ്വാസത്താൽ
മുങ്ങുന്നത് മത്തായി 14:30 ൽ കാണുന്നു .മറുരൂപ മലയിൽ ഉറങ്ങി
പോയ പത്രോസിനെ മത്തായി 26:40 ൽ കാണുന്നു .ആരെല്ലാം ഓടി
പോയാലും യേശുവിനോടൊപ്പം കാണുമെന്ന് പറഞ്ഞ പത്രോസ് യേശുവിനെ മൂന്നുവട്ടം തള്ളിപ്പറയുന്നത് മർക്കോസ് 14:54 ൽ കാണുന്നു .
പല സന്ദർഭങ്ങളിലും ആടി ഉലഞ്ഞ് പോയ പത്രോസിനെ പെന്തക്കോസ്ത് നാളിൽ കാണുന്നത് വ്യത്യസ്തനായ ഒരു വ്യക്തിയായാണ് .ഉറപ്പുള്ള ഒരു പാറപോലെ ഉറച്ചു നിന്നു കൊണ്ട് അദ്ദേഹം വിളിച്ച് പറഞ്ഞു.
“അപ്പോൾ പത്രൊസ് പതിനൊന്നുപേരോടുകൂടെ നിന്നുകൊണ്ടു ഉറക്കെ അവരോടു പറഞ്ഞതു: യെഹൂദാപുരുഷന്മാരും യെരൂശലേമിൽ പാർക്കുന്ന എല്ലാവരുമായുള്ളോരേ, ഇതു നിങ്ങൾ അറിഞ്ഞിരിക്കട്ടെ; എന്റെ വാക്കു ശ്രദ്ധിച്ചുകൊൾവിൻ ആകയാൽ നിങ്ങൾ ക്രൂശിച്ച ഈ യേശുവിനെ തന്നേ ദൈവം കർത്താവും ക്രിസ്തുവുമാക്കിവെച്ചു എന്നു യിസ്രായേൽ ഗൃഹം ഒക്കെയും നിശ്ചയമായി അറിഞ്ഞുകൊള്ളട്ടെ.”
ഈ ധൈര്യം എവിടെ നിന്നു കിട്ടി ? മാറ്റത്തിൻ്റെ പ്രധാന കാരണം , പത്രോസിൻ്റെ അനുതാപമാണ് .
“അപ്പോൾ കർത്താവു തിരിഞ്ഞു പത്രൊസിനെ ഒന്നു നോക്കി: “ഇന്നു കോഴി കൂകുംമുമ്പെ നീ മൂന്നുവട്ടം എന്നെ തള്ളിപ്പറയും” എന്നു കർത്താവു തന്നോടു പറഞ്ഞ വാക്കു പത്രൊസു ഓർത്തു പുറത്തിറങ്ങി അതിദുഃഖത്തോട കരഞ്ഞു.(ലൂക്കോസ് 22:61,62).
മാറ്റത്തിൻ്റെ രണ്ടാമതു കാരണം ,മാളിക മുറിയിലെ പ്രാർത്ഥനയും
പരിശുദ്ധാത്മസ്നാനവുമാണ് .യേശു പറഞ്ഞതുപോലെ തന്നെ , ശീമോൻ ഇപ്പോൾ കേഫാ ആയിതീർന്നു .
പത്രോസിനെ മാത്രമല്ല , പൗലോസിനെയും ശമര്യക്കാരി സ്ത്രീയെയും
മഗ്ദലക്കാരി മറിയയെയും കർത്താവ് രൂപാന്തരപ്പെടുത്തിയതാണ് .
ഈ രൂപാന്തര ശക്തി ഇന്നും പ്രവർത്തിക്കുന്നു .ഭൂതകാല പരാജയങ്ങളെ നോക്കാതെ ,നമ്മെ മാറ്റിയെടുക്കുവാൻ പരിശുദ്ധാത്മാവിന് കഴിയും .ഇപ്പോൾ ഇല്ലാത്ത കഴിവും , കൃപാവരവും, ശുശ്രൂഷയും നൽകുവാൻ യേശുവിന് കഴിയും .ദൈവം
ചെയ്യാനിരിക്കുന്നവൻ കാര്യങ്ങളെ ധ്യാനിച്ച് ദൈവത്തിന് മഹത്വം നൽകാം .ആമേൻ .
