നാം പ്രതീക്ഷിക്കുന്നതു പോലെ എല്ലാ കാര്യങ്ങളും എല്ലായ്പോഴും
സംഭവിക്കാറില്ല. ജീവിതത്തിൽ എപ്പോഴെങ്കിലും കണക്കു കൂട്ടലുകൾ തെറ്റാത്തവർ ചുരുക്കമാണ്. ഒരു വിവാഹം നടക്കുമ്പോൾ വീട്ടുകാർ എല്ലാ കാര്യങ്ങളും വളരെ ശ്രദ്ധയോടെയാണ് ചെയ്യുന്നത് .അതിധികളുടെ എണ്ണമനുസരിച്ച് ഭക്ഷണം കരുതും . വിവാഹ വീട്ടിൽ ഭക്ഷണം തികയാതെ വന്നാൽ
വലിയ പ്രശ്നങ്ങൾ ആണ് ഉണ്ടാവുക .രണ്ടായിരം വർഷങ്ങൾക്ക്
മുൻപാണ് ഈ സംഭവം നടക്കുന്നത് .ഗലീലയിലെ കാനാവിൽ
ഒരു വീട്ടിൽ വിവാഹ വിരുന്നു നടക്കുമ്പോഴാണ് വീഞ്ഞ് തീർന്നു പോയത് .അക്കാലത്ത് വിരുന്നിലെപ്രധാന പാനീയമായിരുന്നു വീഞ്ഞ് .വീട്ടുകാർ വലിയ പ്രതിസന്ധിയിലായി .യേശുവും ശിഷ്യന്മാരും വിവാഹത്തിൽ ക്ഷണിതാക്കൾ ആയിരുന്നു . യേശുവിൻ്റെ അമ്മ മറിയ അവിടെ ഉണ്ടായിരുന്നുവെന്ന്
രേഖപ്പെടുത്തിയിരിക്കുന്നു .ഒരു പക്ഷേ മറിയക്ക് അടുത്ത ബന്ധമുള്ള വീട് ആയിരുന്നിരിക്കാം.
വീഞ്ഞ് തീർന്നപ്പോൾ വിളമ്പുകാർ മറിയയോടാണ് കാര്യം പറഞ്ഞത് .മറിയ ഈ കാര്യം ഉsനെ യേശുവിനെ അറിയിച്ചു .പിന്നീട് നടന്ന അത്ഭുതം നമുക്ക് അറിയാം .അവിടെ ഉണ്ടായ വിഷമത
ആരെയും അറിയിക്കാതെ യേശു പരിഹരിച്ചു .യേശു ചെയ്ത
ആദ്യത്തെ അടയാളം ആയിരുന്നു ,വെള്ളം വീഞ്ഞാക്കിയത് .
സംഭവം യേശു പരസ്യമാക്കിയില്ല .യാതൊരു ഷോയും നടത്തിയില്ല .ആ വീട്ടുകാർക്ക് യാതൊരു പ്രയാസവും ഉണ്ടാകാതെ
യേശു പ്രശ്നം പരിഹരിച്ചു .രണ്ടാമത് കൊടുത്ത വീഞ്ഞിനെ ആളുകൾ പ്രശംസിച്ചപ്പോഴും “ഇത് ഞാൻ ഉണ്ടാക്കിയതാണ് “
എന്നു പറഞ്ഞ് യേശു അതിൻ്റെ ക്രഡിറ്റ് എടുക്കാൻ ശ്രമിച്ചില്ല .
ഇന്നത്തെ അത്ഭുതക്കാർ ഇത് മാതൃകയാക്കേണ്ടതാണ് .സ്വയം പ്രശംസക്കും പുകഴ്ചക്കുമായി ദൈവ പ്രവർത്തിയെ ദുരുപയോഗം
ചെയ്യരുത് .
നമ്മുടെയൊക്കെ ജീവിതത്തിൽ ,നാണക്കേടുണ്ടാക്കാമായിരുന്ന
എത്രയോ പ്രതിസന്ധികൾ ഉണ്ടായിട്ടുണ്ട് .മനസലിവുള്ള ദൈവം
അവിടെയെല്ലാം നമ്മെ രക്ഷിച്ചിട്ടില്ലേ .പലപ്പോഴും നമ്മുടെ
കണക്കു കൂട്ടലുകൾ തെറ്റിയിട്ടുണ്ട് .പ്രാർത്ഥനയിലൂടെ അവ
അറിയിച്ചപ്പോൾ ദൈവം പരിഹാരം വരുത്തിയില്ലേ .യേശുവിനെ അവിടെ വിവാഹത്തിന് ക്ഷണിച്ചില്ലായിരുന്നെങ്കിൽ എന്തൊരു
മാനക്കേട് ഭവനത്തിന് ഉണ്ടാകാമായിരുന്നു .നമ്മുടെ ജീവിതത്തിലേക്ക് യേശുവിനെ സ്വീകരിച്ചത് എത്ര വലിയ ഭാഗ്യം
ആയിത്തീർന്നു .വിചാരിക്കാത്ത പ്രതിസന്ധികൾ ഉണ്ടാകുമ്പോൾ സഹായിക്കുവാൻ ദൈവം മാത്രമേ കാണൂ .
ഒരിക്കലെങ്കിലും കണക്ക് തെറ്റാത്തവർ ആരുണ്ട്.അബ്രഹാമിന്
കണക്ക് തെറ്റിയില്ലേ? ഒരു തുരുത്തി വെള്ളവുമായി മകനെയും ഹാഗാറിനെയും പുറത്താക്കി .വെള്ളം തീരുന്നതിന് മുൻപ് അവർ
സുരക്ഷിതമായ ഏതെങ്കിലും സ്ഥലത്ത് എത്തുമെന്ന് അബ്രഹാം
ചിന്തിച്ചു കാണും. മരുഭൂമിയിൽ വച്ച് വെള്ളം തീർന്നുപോയി .മകൻ്റെ മരണം മുന്നിൽ കണ്ട ഹാഗാർ നിലവിളിച്ചു പ്രാർത്ഥന കേൾക്കുന്ന ദൈവം അവിടെ ഒരു ഉറവ തുറന്നു കൊടുത്തു .മനുഷ്യൻ്റെ കണക്കുകൾ തെറ്റുമ്പോൾ ,
നിസഹായരായി മാറുമ്പോൾ സഹായവുമായി എത്തുന്ന ഒരു
ദൈവം ഉണ്ട് .ഈ ദൈവത്തിൽ നമുക്ക് ആശ്രയിക്കാം.
