യോഹന്നാൻ്റെ സുവിശേഷം നാലാം അദ്ധ്യായം പ്രസിദ്ധമായിരി
ക്കുന്നത്, ശമര്യക്കാരി സ്ത്രീയുടെ മാനസാന്തരം മൂലമാണ്.
ആളാംപ്രതി സുവിശേഷ വേലയുടെ ഏറ്റവും നല്ല മാതൃകയാണ് യേശു കാണിച്ചു നൽകിയത്. നാലാം വാക്യത്തിൽ
” അവൻ ശമര്യയിൽകൂടി കടന്നുപോകേണ്ടിവന്നു ” എന്ന് കാണുന്നു.
യഹൂദന്മാർക്ക് ശമര്യരുമായി സമ്പർക്കമില്ലാതിരുന്ന കാലത്ത്
യേശു ശമര്യയിലൂടെ പോയതിന് പ്രത്യേക ഉദ്ദേശ്യം ഉണ്ടായിരുന്നു.
മറ്റുള്ളവർ പോകുവാൻ മടിക്കുന്നത്ത് പോയത്, സമൂഹം മാറ്റി നിർത്തിയ ഒരു സ്ത്രീക്ക് പുതുജീവൻ നൽകുവാനാണ്. ഒരു പാപിക്കു വേണ്ടിയാണ് നട്ടുച്ചക്ക് യേശു ശമര്യ വഴി പോയത്. എല്ലാ
പാപികൾക്കും ഒരു പ്രാവശ്യമെങ്കിലും സുവിശേഷം കേൾക്കുവാനുള്ള അവകാശം ഉണ്ട് . സുവിശേഷം സദാ കേട്ടുകൊണ്ടിരിക്കുന്ന സ്ഥലങ്ങളിൽ ലഷങ്ങൾ മുടക്കി നടത്തുന്ന കൺവൻഷ
നുകളിൽ അവിശ്വാസികൾ ആരും വരാറില്ല . വെറുതെ ലക്ഷങ്ങൾ
പാഴാക്കുമ്പോൾ , സുവിശേഷം കേൾക്കാത്ത ആയിരക്കണക്കിന്
ഗ്രാമങ്ങൾ അവഗണിക്കപ്പെടുന്നു .
യഹൂദ്യ ദേശത്തെ ആൾക്കൂട്ടം വിട്ട് യേശു വിജനമായ സ്ഥലത്തു
കൂടെ ഉച്ചവെയിലേറ്റ് ശമര്യയിൽ പോയത് ഒരു പാപിയെ തേടിയാണ്.
“യേശു വഴി നടന്നു ക്ഷീണിച്ചിട്ടു ഉറവിന്നരികെ ഇരുന്നു ” (4:6) . ജഡത്തിൽ വെളിപ്പെട്ട ദൈവമായ യേശു പൂർണദൈവവും പൂർണ മനുഷ്യനും ആയിരുന്നു. വഴി നടന്ന് അവിടുന്ന് ക്ഷീണിച്ചു, ദാഹിച്ചു.
ക്ഷീണം വകവെക്കാതെ, പാപിയെ രക്ഷിക്കാനുളള അവിടുത്തെ
യാത്ര നമുക്ക് നല്ല മാതൃകയാണ്. ശമര്യക്കാരി
യുടെ മാനസാന്തരം ദേശത്ത് വലിയ ഉണർവിന് നിമിത്തമായി.
ഇന്ന് അവഗണിക്കപ്പെട്ടവരായി കഴിയുന്നവരെയായിരിക്കാം നാളെ
ദൈവം ഉപയോഗിക്കുന്നത്.
ആരെയും ചെറുതായി കാണാതിരി
ക്കുക. അവരെക്കുറിച്ചുള്ള ദൈവിക പദ്ധതികൾ നമുക്ക് അറിയില്ലല്ലോ.
സമൂഹം ഒഴിവാക്കിയ പാപികളെ തേടിയല്ലേ സഭ പോകേണ്ടത്.
സഭകൾ ഭിന്നിപ്പിക്കാനും
സഭ പിടിക്കാനും നടക്കുന്നവരും
അവർക്ക് വേണ്ടി കുഴലൂതുന്നവരും എന്ന് മാനസാന്തരപ്പെടും ?
