യോഹന്നാൻ്റെ സുവിശേഷം രണ്ടാം അദ്ധ്യായത്തിൽ കർത്താവ് ദൈവാലയം ശുദ്ധീകരിച്ചതിനെക്കുറിച്ച് നാം കഴിഞ്ഞാഴ്ച ചിന്തിച്ചു .എന്നാൽ ആലയ ശുദ്ധീകരണത്തിന് യേശുവിനെ
പ്രേരിപ്പിച്ചതെന്തെന്ന് ശിഷ്യന്മാർക്ക് മനസിലായി. അതേക്കുറിച്ച്
പറയുന്നത്, ” അപ്പോൾ അവന്റെ ശിഷ്യന്മാർ: നിന്റെ ആലയത്തെക്കുറിച്ചുള്ള എരിവു എന്നെ തിന്നുകളയുന്നു എന്നു എഴുതിയിരിക്കുന്നതു ഓർത്തു ( 2:17 ) ” എന്നാണ്. സങ്കീർത്തനം
69 ൻ്റെ 9 മത് വാക്യമാണ് അവർക്ക് ഓർമ വന്നത്. ദാവീദിൻ്റെ ആലയത്തെക്കുറിച്ചുള്ള എരിവ് സങ്കീർത്തനത്തിൽ പറയുന്നു .
എരിവ് എന്ന പദം കൊണ്ട് ഉദ്ദേശിക്കുന്നത് ഉൽസാഹം, ആവേശം, തീക്ഷണത എന്നൊക്കെയാണ് .ദാവീദിൻ്റെ ഏറ്റവും വലിയ ആഗ്രഹം ആയിരുന്നു,യഹോവക്ക് ഒരു ആലയം പണിയുക
എന്നത്. അതേക്കുറിച്ച് സങ്കീർത്തനം 132 ലും പറഞ്ഞിട്ടുണ്ട് .
“അവൻ യഹോവയോടു സത്യം ചെയ്തു യാക്കോബിന്റെ വല്ലഭന്നു നേർന്നതു എന്തെന്നാൽ: ഞാൻ യഹോവെക്കു ഒരു സ്ഥലം, യാക്കോബിന്റെ വല്ലഭന്നു ഒരു നിവാസം കണ്ടെത്തുംവരെ
ഞാൻ എന്റെ കൂടാരവീട്ടിൽ കടക്കയില്ല; എന്റെ ശയ്യമേൽ കയറി കിടക്കുകയുമില്ല. ഞാൻ എന്റെ കണ്ണിന്നു ഉറക്കവും എന്റെ കൺപോളെക്കു മയക്കവും കൊടുക്കയില്ല ( സങ്കീ. 132 :2, 3 ).
ദൈവത്തിൻ്റെ ആലയത്തിനു വേണ്ടിയുള്ള ദാവീദിൻ്റെ താൽപര്യം ,ഉൽസാഹം എത്ര പ്രശംസനീയമാണ്. ഈ എരിവ് തന്നെ തിന്നുകളയുന്നുവെന്നാണ് പറയുന്നത്. തന്നെയും തനിക്കുള്ളതിനെയും മുഴുവനായി ഏൽപ്പിക്കുന്നതാണ്,
തന്നത്താൻ ത്യജിക്കുന്നതാണ്, നഷ്ടം സഹിക്കുന്നതാണ് തിന്നുകളയുന്ന അനുഭവം. എരിവുള്ളവൻ അതിന് വേണ്ടി എരിഞ്ഞടങ്ങാൻ ഒരുക്കമാണ് .
കർത്താവിൻ്റെ ആലയത്തെക്കുറിച്ചുള്ള എരിവാണ് ചാട്ടവാർ എടുക്കുവാൻ പ്രേരിപ്പിച്ചത്. നമ്മുടെകർത്താവിൻ്റെ എരിവാണ് ശുദ്ധീകരണത്തിനു വേണ്ടി കച്ചവടക്കാരെ
പുറത്താക്കിയത് .
കർത്താവിൻ്റെ, സഭക്കുവേണ്ടിയുള്ള എരിവ് തന്നെ തിന്നുകളഞ്ഞ
തല്ലേ ക്രൂശിൽ കണ്ടതും . സഭക്കു വേണ്ടി സ്വന്ത ജീവൻ നൽകി
നമ്മെ വിലക്കു വാങ്ങി .
സഭക്കു വേണ്ടി എരിവുള്ളവർ സഭയിൽ ഉണ്ടെങ്കിൽ അവർ സ്വയംസഭക്കു വേണ്ടി ഉൽസാഹം കാണിക്കും. അവർ ആത്മാക്കളെ
നേടാൻ സ്വയം സമർപ്പിക്കും ,
പ്രതിഫലേച്ഛ കൂടാതെ പ്രവർത്തിക്കും. അവർ അനീതിക്കെതിരെ പോരാടും. അവരുടെലക്ഷ്യം
ആത്മാക്കളെ നേടുകയെന്നതും സഭയുടെ വിശുദ്ധി കാത്തു സൂക്ഷിക്കുകയും ആണ് .
സഭക്കു വേണ്ടി എരിവുള്ളവരും,മുതൽ മുടക്കിയവരും ശുദ്ധീകര
ണത്തിനു വേണ്ടി ശബ്ദിക്കുന്നത് മനസിലാക്കാം . എന്നാൽ സഭയെക്കുറിച്ച് യാതൊരു ചിന്താഭാരവും ഇല്ലാത്തവരും സഭക്കുവേണ്ടി
മുതൽ മുടക്കാത്തവരും വെറുതെ മാധ്യമങ്ങളിലൂടെ ചാട്ടവാർ പ്രയോഗം നടത്തുമ്പോൾ ,
അവരുടെ ഉദ്ദേശ്യം വേറെ
ആണ് .
ആലയത്തെക്കുറിച്ച് എരിവുള്ളവർ, എരിഞ്ഞടങ്ങാൻ സമർപ്പണമുള്ളവർ ഓരോ സഭയിലും എഴുന്നേൽക്കട്ടെ .
