ചില മാസങ്ങളായി കേരളം അഭിമുഖീകരിക്കുന്ന ഗുരുതരമായ
പ്രശ്നമാണ് പാമ്പ് കടിക്കുന്നത്. വിഷപാമ്പുകളുടെ കടിയേറ്റ് പലർമരിച്ചു . ഇപ്പോൾ ആളുകൾ വളരെ ജാഗ്രതയോടെയാണ് ഇരുട്ടിൽ
നടക്കുന്നത് .മനുഷ്യൻ്റെ കണ്ണ് വെട്ടിച്ച് പുരക്കകത്തും ,തലയിണ
യുടെ അടിയിൽ വരെ പാമ്പുകൾ ഒളിച്ചിരുന്ന സംഭവങ്ങൾ നാം കേട്ടു .ഇപ്പോൾ വീട്ടുകാർ ചപ്പും ചവറും നീക്കം ചെയ്യുകയും കാട്
വെട്ടി പറമ്പൊക്കെ വൃത്തിയാക്കുന്നു .ഭയാനകമായ വാർത്തകൾ ആണ് നാം കേൾക്കുന്നത് .
പാമ്പ് പ്രശ്നം ഇപ്പോഴല്ല തുടങ്ങിയത് .ഇന്ന് മനുഷ്യൻ അഭിമുഖീകരിക്കുന്ന സകല പ്രശ്നങ്ങളുടെയും കാരണക്കാരൻ ഒരു പഴയ പാമ്പ്
ആണ് .മനുഷ്യനെ പാപിയെന്ന മുദ്ര കുത്തി ,പറുദീസക്ക് പുറത്താക്കിയതിൻ്റെ പിൻപിൽ ഒരു പാമ്പ് ഉണ്ടു് .കടിക്കാതെ തന്നെ പാപത്തിൻ്റെ
വിഷം സകല മനുഷ്യരിലും കുത്തിവച്ച പാമ്പ് . യോഹന്നാൻ മൂന്നാം അദ്ധ്യായത്തിൽ നിക്കോദിമോസിനോട് യേശു വീണ്ടും ജനനത്തെക്കുറിച്ച് പറയുമ്പോൾ മറ്റൊരു പാമ്പ്കടി ഓർപ്പിക്കുന്നുണ്ട് .സംഖ്യാ
പുസ്തകം ഇരുപത്തി ഒന്നാമത് അധ്യായത്തിൽ ഈ സംഭവം
വിവരിച്ചിട്ടുണ്ട്.
“ജനം ദൈവത്തിന്നും മോശെക്കും വിരോധമായി സംസാരിച്ചു: മരുഭൂമിയിൽ മരിക്കേണ്ടതിന്നു നിങ്ങൾ ഞങ്ങളെ മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്നതു എന്തിന്നു? ഇവിടെ അപ്പവുമില്ല, വെള്ളവുമില്ല; ഈ സാരമില്ലാത്ത ആഹാരം ഞങ്ങൾക്കു വെറുപ്പാകുന്നു എന്നു പറഞ്ഞു. അപ്പോൾ യഹോവ ജനത്തിന്റെ ഇടയിൽ അഗ്നിസർപ്പങ്ങളെ അയച്ചു; അവ ജനത്തെ കടിച്ചു; യിസ്രായേലിൽ വളരെ ജനം മരിച്ചു ” ( സംഖ്യ 21:5,6 ) .
വീണ്ടും ജനനം എങ്ങനെ നടക്കുമെന്ന നിക്കോദിമോസിൻ്റെ ചോദ്യത്തിന് മറുപടിയായിട്ടാണ് ഈ കാര്യം യേശു പറഞ്ഞത് .
” മോശെ മരുഭൂമിയിൽ സർപ്പത്തെ ഉയർത്തിയതുപോലെ മനുഷ്യപുത്രനെയും ഉയർത്തേണ്ടതാകുന്നു.അവനിൽ വിശ്വസിക്കുന്ന ഏവനും നിത്യജീവൻ പ്രാപിക്കേണ്ടതിന്നു തന്നേ ” ( യോഹ ; 14, 15 ) .
മരുഭൂമിയിൽ സർപ്പത്തിൻ്റെ കടിയേറ്റവരെ രക്ഷിക്കുവാൻ വേണ്ടി മോശെ അന്ന് ഒരു പിച്ചള സർപ്പത്തെ ഉയർത്തിയതു പോലെയെന്ന് യേശു പറയുന്നു . അന്ന് മോശെയുണ്ടാക്കിയ അഗ്നി സർപ്പത്തെ കൊടിമരത്തിൽ തൂക്കിയത് ,ക്രൂശിക്കപ്പെട്ട ക്രിസ്തുവിനെയാണ്
ചുണ്ടി കാണിക്കുന്നതെന്ന് ഇന്ന് നമുക്കറിയാം. ക്രൂശിലൂടെ ഒരുക്കിയ രക്ഷയെക്കുറിച്ച് ഇന്ന് നമുക്ക് അറിയാം. സ്തോത്രം .
” യഹോവ മോശെയോടു: ഒരു അഗ്നിസർപ്പത്തെ ഉണ്ടാക്കി കൊടിമരത്തിന്മേൽ തൂക്കുക; കടിയേൽക്കുന്നവൻ ആരെങ്കിലും അതിനെ നോക്കിയാൽ ജീവിക്കും എന്നു പറഞ്ഞു ” ( സംഖ്യ 21:8 ).
സർപ്പത്തിൻ്റെ കടിയേറ്റവർക്ക് രക്ഷ പ്രാപിക്കുവാൻ മറ്റൊരു വഴിയും ഇല്ലായിരുന്നു .
കൊടിമരത്തിൽ തൂങ്ങിക്കിടക്കുന്ന സർപ്പത്തെ നോക്കി ജീവൻ പ്രാപിക്കുകയായിരുന്നു ഏക വഴി .
ഇന്നും പാപം നിമിത്തം നിത്യ മരണത്തിലേക്ക് നീങ്ങുന്ന മനുഷ്യന് നിത്യജീവൻ
പ്രാപിക്കുവാൻ ഒരു വഴിയേ ഉള്ളു .കാൽവറി ക്രൂശിൽ ഉയർത്തപ്പെട്ട ക്രിസ്തുവിനെ നോക്കുകയാണ് ഏക വഴി .സ്തോത്രം .
വിശ്വസിച്ച് രക്ഷ പ്രാപിക്കുകയല്ലാതെ , കർമ്മങ്ങൾ വഴി രക്ഷയില്ല .
മരുഭൂമിയിൽ സർപ്പത്തിൻ്റെ കടിയേറ്റവരെ രക്ഷിക്കാൻ മോശെ ഉയർത്തിയത് മറ്റൊരു സർപ്പത്തെയാണ് .പാമ്പിന് പകരം ഒരു കീരിയെയല്ല ഉയർത്തിയത് .പാമ്പിൻ്റെ ശത്രു കീരിയല്ലേ ? എനിക്ക് മനസിലായ ഒരു കാര്യം പറയാം .രണ്ട് പാമ്പുകളും തമ്മിൽ ഒരു വലിയ വ്യത്യാസംഉണ്ട് . ആദ്യത്തെ പാമ്പ് കടിക്കുന്നതായിരുന്നെങ്കിൽ രണ്ടാമത്തെ പാമ്പ് പരിഹാരമായിരുന്നു .ശരീരത്തിൽ വിഷം വ്യാപരിപ്പിച്ചത് പാമ്പായിരുന്നു .
മനുഷ്യരിലേക്ക് പാപത്തിൻ്റെ വിഷം വ്യാപരിച്ചത് ആദമിലൂടെയാണ് .പാപിയായ മനുഷ്യനെ രക്ഷിപ്പാൻ
ദൈവമൊരുക്കിയ പദ്ധതി ,ദൈവം തന്നെ മനുഷ്യനായി വന്ന് ഉയർത്തപ്പെട്ട ക്രൂശിൽ മരിക്കയായിരുന്നു .ഒരു മനുഷ്യനിലൂടെയാണ്
പാപം വന്നതെങ്കിൽ ,
പരിഹാരവും മറ്റൊരു മനുഷ്യനിലൂടെയാണ്.
പാപിയായ മനുഷ്യനെ രക്ഷിപ്പാൻ പാപമില്ലാത്ത മനുഷ്യനായ യേശുവിനെ ദൈവം നമുക്കായി നൽകി ,നമ്മുടെ പാപത്തിന് പരിഹാരം വരുത്തി .സ്തോത്രം .
“അതുകൊണ്ടു ഏകമനുഷ്യനാൽ പാപവും പാപത്താൽ മരണവും ലോകത്തിൽ കടന്നു. ഇങ്ങനെ എല്ലാവരും പാപം ചെയ്കയാൽ മരണം സകലമനുഷ്യരിലും പരന്നിരിക്കുന്നു.
അങ്ങനെ ഏകലംഘനത്താൽ സകലമനുഷ്യർക്കും ശിക്ഷാവിധിവന്നതുപോലെ ഏകനീതിയാൽ സകലമനുഷ്യർക്കും ജീവകാരണമായ നീതീകരണവും വന്നു. ഏകമനുഷ്യന്റെ അനുസരണക്കേടിനാൽ അനേകർ പാപികളായിത്തീർന്നതുപോലെ ഏകന്റെ അനുസരണത്താൽ അനേകർ നീതിമാന്മാരായിത്തീരും” ( റോമർ 5:12, 18, 19 ) .
മരുഭൂമിയിൽ സർപ്പത്തിൻ്റെ കടിയേറ്റവർക്ക് രക്ഷ ,കൊടിമരത്തിൽ
തൂക്കപ്പെട്ട പിച്ചള സർപ്പമായിരുന്നു .നമുക്ക് ഏക രക്ഷാമാർഗം, കാൽവറി ക്രൂശിൽ നമുക്കായി ജീവൻ നൽകിയ ക്രിസ്തുവാണ് .
നൂറ്റാണ്ടകൾക്ക് മുൻപ് തന്നെ പ്രവാചകനായ യെശയ്യാവ് പറഞ്ഞു: “സകലഭൂസീമാവാസികളുമായുള്ളോരേ, എങ്കലേക്കു തിരിഞ്ഞു രക്ഷപ്പെടുവിൻ; ഞാനല്ലാതെ വേറൊരു ദൈവവും ഇല്ലല്ലോ ” (45:22).
അനേക ദൈവങ്ങൾ ഇല്ല ,അനേക രക്ഷാമാർഗവും ഇല്ല . ക്രിസ്തു ഏക രക്ഷകൻ , വിശ്വാസത്താൽ നോക്കി രക്ഷപ്രാപിക്കുക .
