കോഴിക്കോട്: ലോക്കസ് മിനിസ്ട്രീസിൻ്റെ (UPCON, സിറ്റി പാസ്റ്റേഴ്‌സ് ഫെല്ലോഷിപ്പ് എന്നിവയുടെ സംയുക്ത സംരംഭം) ആഭിമുഖ്യത്തിൽ പാസ്റ്റർമാർക്കും മറ്റ് ആത്മീയ നേതാക്കൾക്കുമായി ‘പാസ്റ്റേഴ്‌സ് & ലീഡേഴ്‌സ് കോൺഫറൻസ്’ സെപ്റ്റംബർ 9-ാം രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 2 മണി നടക്കും.
കോഴിക്കോട് കുതിരവട്ടത്തുള്ള ദേശപോഷിണി ഓഡിറ്റോറിയത്തിൽ (എ.പി ബാലകൃഷ്ണൻ പിള്ള റോഡ്) വെച്ചാണ് പരിപാടി ക്രമീകരിച്ചിരിക്കുന്നത്. പ്രമുഖ പ്രസംഗകൻ ബ്രദർ മോഹൻ സി. ലാസറസ് സമ്മേളനത്തിൽ പങ്കെടുത്ത് ശുശ്രൂഷിക്കും.
പങ്കെടുക്കാൻ താല്പര്യമുള്ളവർക്ക് ലഘുലേഖയിലെ ക്യു.ആർ കോഡ് (QR code) സ്കാൻ ചെയ്ത് രജിസ്റ്റർ ചെയ്യാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് കോർഡിനേറ്റർമാരുമായി ബന്ധപ്പെടാവുന്നതാണ്:
പാസ്റ്റർ നോബിൾ പി തോമസ് (+91 94471 65211)
പാസ്റ്റർ ബിജു തെക്കേമല (+91 94471 20835)
പാസ്റ്റർ ബാബു എബ്രഹാം (+91 94471 09993)
ബ്രദർ അനൂപ് ലാൽ (+91 92495 55333)
പങ്കെടുക്കുന്നവർക്കായി ഉച്ചഭക്ഷണം ക്രമീകരിച്ചിട്ടുണ്ടെന്ന് ഭാരവാഹികൾ അറിയിച്ചു.
