കൊച്ചി : ദി പെന്തെക്കൊസ്ത് മിഷൻ എറണാകുളം സെൻ്റർ വീട്ടൂർ സഭാംഗം മണ്ണൂർ തിരുനിലം നടക്കാൻകുന്നേൽ ബാബു എൻ. തോമസ് (73) നിര്യാതനായി.
ദുബായിൽ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ ഡിപ്പാർട്മെൻ്റ് ( ഐ.എഫ്.എസ്) റിട്ട .കോൺസൽ ഉദ്യോഗസ്ഥനായിരുന്നു.
സുവിശേഷം അറിയിക്കുന്നതിൽ ആതീവ തല്പരനായിരുന്ന പരേതൻ സഭയുടെ സൺഡെസ്ക്കൂൾ പ്രധാന അധ്യാപകനായും പ്രസംഗ പരിഭാഷകനും ആയിരുന്നു .
സംസ്കാരം ജൂലൈ 14 ചൊവ്വ രാവിലെ 8 ന് ഭവനത്തിൽ പൊതുദർശനവും തുടർന്ന് ഉച്ചയ്ക്ക് 12 ന് വീട്ടൂർ റ്റി. പി. എം സഭാഹാളിലെ ശുശ്രൂഷകൾക്കും ശേഷം കുന്നയ്ക്കാൽ സഭാ സെമിത്തെരിയിൽ.
ഭാര്യ ഡെയ്സി ബാബു തോമസ് കുന്നക്കുരുടി അർത്തുങ്കൽ കുടുംബാംഗമാണ് .
മക്കൾ. ബിൻസി സാറാ തോമസ് (ഒറീസ) , ജേക്കബ് തോമസ് (ദുബായ്).
മരുമക്കൾ. ജോർജോ (ഒറീസ ) , മറിയ ( ദുബായ്).
കൊച്ചുമക്കൾ . ആൻഡ്രൂ , ജോനാഥാൻ .
മണ്ണൂർ തിരുനിലം നടക്കാൻകുന്നേൽ ബാബു എൻ. തോമസ് (73) നിര്യാതനായി
