ദൈവത്തെക്കുറിച്ച് ഓരോ മതത്തിലും വ്യത്യസ്തമായ
കാഴ്‌ചപ്പാട് ഉണ്ട്. ഭാരതീയ സംസ്കാരത്തിൽ ജീവിക്കുന്നതിനാൽ ദൈവത്തെക്കുറിച്ച് വികലമായ കാഴ്ചപ്പാടുള്ള പലരും പെന്തെക്കോസ്തു
കാരുടെ ഇടയിലും ഉണ്ട്. ബൈബിൾ ചൂണ്ടി കാണിക്കുന്ന ദൈവത്തെക്കുറിച്ചല്ല ചിലർ പ്രസംഗിക്കുന്നതും. ന്യായവിധി നടത്തുന്ന,
ക്രൂരനായ, പ്രതികാരദാഹിയായ ഒരു ദൈവത്തെയാണ് ചിലർ പ്രസംഗിക്കു ന്നത്. ന്യായവിധി ഇല്ലെന്നല്ല പറഞ്ഞു വരുന്നത്.
അതെക്കുറിച്ച് പിന്നീട് എഴുതാം. നിക്കോദിമോസിനോട് യേശു പറയുന്നത് – ” തന്റെ ഏകജാതനായപുത്ര
നിൽ വിശ്വസിക്കുന്ന ഏവനും നശിച്ചു പോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന്നു ദൈവം അവനെ നല്കുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു “
(യോഹ. 3: 16)എന്നാണ് .
ലോകമെങ്ങും സുവിശേഷ പ്രസംഗകർ ഏറ്റവും കൂടുതൽ ഉദ്ധരിച്ച വാക്യമാണ് യോഹന്നാൻ 3:16. കേരളത്തിൽ പെന്തെക്കോസ്തരുടെ
ഇടയിൽ ചില വർഷങ്ങളായി സുവിശേഷ പ്രസംഗം വിരളമാണ്. ലോകത്തെ സ്നേഹിക്കുന്ന ഒരു ദൈവത്തെക്കുറിച്ചുള്ള
വിളംബരമാണ് ഈ വാക്യം. ലോകം ദൈവത്തെ സ്നേഹിച്ചതുകൊണ്ടല്ല ദൈവം ലോകത്തെ സ്നേഹിച്ചത്, മറിച്ച് ദൈവംസ്നേഹമായതുകൊണ്ടാണ്.
ഇസ്രായേലിനെ സ്നേഹിക്കുന്ന
ദൈവത്തെക്കുറിച്ച് നിക്കോദിമോസിന് അറിയാമായിരുന്നു .എന്നാൽ യേശു പറഞ്ഞത് ലോകത്തുള്ള സകലരെയും സ്നേഹിക്കുന്ന ദൈവത്തെ ക്കുറിച്ചാണ്. ദൈവത്തിൻ്റെ സ്നേഹത്തിന്
അതിരുകളില്ല. ജാതിയോ, നിറമോ, ഭാഷയോ ഒന്നും പരിഗണിച്ചല്ലദൈവം സ്നേഹിക്കു
ന്നത് . തൻ്റെ അടുത്ത് വരുന്ന ആരെയും
അവിടുന്ന് നിരസിക്കുന്നില്ല .
ദൈവസ്നേഹത്തിൻ്റെ പ്രദർശനമാണ് കാൽവറിയിലെ ക്രൂശ് .ലോകത്തുള്ള സകലർക്കും വേണ്ടി പ്രായശ്ചിത്തം ആകുവാൻദൈവം തൻ്റെ പുത്രനെ നൽകി. നമുക്കായി ക്രൂശിൽ മരിക്കാൻതക്കവണ്ണം പുത്രനായ യേശു നമ്മെ സ്നേഹിച്ചു. തിരികെ ഒന്നും ചോദിക്കാതെ ,
ദൈവം തനിക്ക് ഏറ്റവും വിലപ്പെട്ട പുത്രനെ നമുക്ക് നൽകി. ഇത് വിശ്വസിക്കുന്ന ഏവർക്കും രക്ഷ സൗജന്യമായിലഭ്യമാക്കി. ഇത് വിശ്വസിക്കുന്നവർക്കു മാത്രമേ ഈ സ്നേഹംഅനുഭവിക്കാൻ കഴിയൂ. പരസ്പര സ്നേഹമില്ലാത്ത ലോകത്ത് , ആരും സ്നേഹിക്കുവാനില്ലാത്തവരെ അന്ത്യം വരെ സ്നേഹിക്കുന്ന ഒരു ദൈവമുണ്ട്. ഈ വാർത്തയുടെ വിളംബരം ആണ് സുവിശേഷ പ്രസംഗം.
ആരും നശിച്ചുപോകാതിരിക്കുവാനാണ് ദൈവം നമ്മെ സ്നേഹിക്കുന്നത്. ആരെങ്കിലും നരകത്തിൽ പോകണമെന്ന് ദൈവംആഗ്രഹിക്കുന്നില്ല. ആരും ന്യായവിധിയിൽ അകപ്പെടരുതെന്നാണ്ദൈവം ആഗ്രഹിക്കുന്നത് .
“എന്നാണ, ദുഷ്ടന്റെ മരണത്തിൽ അല്ല, ദുഷ്ടൻ തന്റെ വഴി വിട്ടുതിരിഞ്ഞു ജീവിക്കുന്നതിൽ അത്രേ എനിക്കു ഇഷ്ടമുള്ളതെന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു; നിങ്ങളുടെ ദുർമ്മാർഗ്ഗങ്ങളെ വിട്ടുതിരിവിൻ, തിരിവിൻ; യിസ്രായേൽഗൃഹമേ, നിങ്ങൾ എന്തിന്നു മരിക്കുന്നു എന്നു അവരോടു പറക ” (യെഹ 33: 11).
പാപിയായ മനുഷ്യൻ്റെ പാപം ക്ഷമിച്ച് ,
അവർക്ക് നിത്യജീവൻ നൽകുവാനാണ് യേശു വന്നത്. നിത്യതയിൽ നാം ദൈവത്തോടുകൂടെ വസിക്കുവാനാണ് അവിടുത്തെ ആഗ്രഹം. അവിടുത്തെ സ്നേഹത്തെ നിരസിക്കരുതേ.നമുക്ക്ഈ സ്നേഹത്തിൻ്റെ പ്രചാരകരാകാം.
