യേശുക്രിസ്തുവിന്റെ ക്രൂശിലെ മൂന്നാമത്തെ മൊഴിയാണ്:
“ഇതാ നിന്റെ മകൻ…
ഇതാ നിന്റെ അമ്മ..”
Dear woman, here is your son..
Here is your mother…
(John 19:26,27)
‘യെരുശലേമിലേക്ക് ഉജ്ജ്വല വരവേൽപ്പ് നൽകി, കഴിഞ്ഞദിവസം ഓശാന…ഓശാന… എന്ന് പാടിയവരൊക്കെ ഓടിയൊളിച്ചു…
അവരിൽ ചിലരൊക്കെ “ഇവനെ ക്രൂശിക്ക” എന്ന് നിലവിളിച്ചവരുടെ കൂട്ടത്തിലേക്ക് മാറിനിന്നു.
ക്രൂശിൽ, യേശു ഉറക്കെ നിലവിളിച്ചു…!
എല്ലാവരും ഓടിയൊളിച്ചെങ്കിലും ക്രൂശിന്റെ ചുവട്ടിൽ നാല് സ്ത്രീകളും യേശു സ്നേഹിച്ച ശിഷ്യനും നിൽപ്പുണ്ടായിരുന്നു..
“ഞാൻ കൂടെ മരിക്കും” എന്ന് പറഞ്ഞ ശിഷ്യൻ പോലും ഇവിടെയില്ല. എല്ലാവരും വിട്ടുപിരിഞ്ഞപ്പോഴും ആ ക്രൂശിന്റെ ചുവട്ടിൽ ഇവർ മാത്രം..!
യേശുവിന്റെ അമ്മയും താൻ സ്നേഹിച്ച ശിഷ്യനും നിൽക്കുന്നത് കണ്ടിട്ട്, സ്ത്രീയെ ഇതാ നിന്റെ മകൻ എന്ന് അമ്മയോട് പറഞ്ഞു, പിന്നെ ശിഷ്യനോട്: ഇതാ നിന്റെ അമ്മ എന്നും പറഞ്ഞു.
ആ നാഴിക മുതൽ ആ ശിഷ്യൻ അവളെ തന്റെ വീട്ടിൽ കൈക്കൊണ്ടു.
യേശുക്രിസ്തുവിന്റെ ക്രൂശ്, അറ്റുപോകുന്ന ബന്ധങ്ങളെ ഇണക്കി ചേർക്കുന്ന സ്ഥലമാണ്. ബന്ധങ്ങളുടെ പൂമഴ പെയ്തിറങ്ങുന്ന സ്ഥലം…!
ആരുമില്ലാത്തവരെ പരസ്പരം ബന്ധിപ്പിക്കുന്ന സ്ഥലം ക്രൂശിന്റെ ചുവടാണ്.
നമ്മെ സ്നേഹിക്കാൻ, നമുക്ക് സ്നേഹിക്കാൻ, ആപത്തുകാലത്ത് കൂടെ നിൽക്കാൻ ഒരാൾ ഉണ്ടെങ്കിൽ നാം എന്തിനെയും നേരിടും.
മനുഷ്യന് നല്ലൊരു കൂട്ടുവേണം. കയ്യും, കണ്ണും പോലെ…
കണ്ണീര് വരുമ്പോൾ ആരും പറയാതെ ഉയർന്നുവരുന്ന കരം പോലെ…
ആരുമില്ലാത്തവർക്ക് ആരെങ്കിലും ഒക്കെ ഇവിടെ അവശേഷിച്ചിട്ടുണ്ട്.
അവരെ കണ്ടെത്തണം.
ആരും അനാഥരല്ല,
നമുക്ക് ആരെങ്കിലുമൊക്കെയുണ്ട് എന്ന സന്ദേശമാണ് ക്രൂശ് നൽകുന്നത്.
എനിക്കാരുമില്ല എന്ന് തോന്നുമ്പോഴാണ് മനുഷ്യൻ മരണത്തെക്കുറിച്ച് ചിന്തിക്കുന്നത്..
നിനക്ക് ഞാനുണ്ട് എന്ന് പറഞ്ഞ് ചേർത്ത് നിർത്തി തോളിൽ തട്ടാൻ ഒരാൾ ഉണ്ടാകണം.
ഒരാൾ ഉണ്ടാകും എന്ന ഉറപ്പ് ക്രൂശ് നൽകുന്നു.
“ഞാൻ നിങ്ങളെ ഒരു നാളും അനാഥരായി വിടുകയില്ല”
എന്നാണ് യേശു പറഞ്ഞിട്ടുള്ളത്.
യേശുക്രിസ്തുവിന്റെ ക്രൂശിലെ മൂന്നാമത്തെ മൊഴി നമുക്ക് നൽകുന്ന സന്ദേശവും അത് തന്നെയാണ്.
….. ഇതാ… നിന്റെ….
