യോഹന്നാൻ നാലാം അധ്യായത്തിലെ ശമര്യാക്കാരിയുടെ മാന
സാന്തരം യഥാർത്ഥമായിരുന്നു . യേശുവുമായുള്ള കൂടികാഴ്ച
അവളെ ഒരു പുതിയ സൃഷ്ടിയാക്കി മാറ്റി .ഭർത്താവിനെ വിളിച്ചു കൊണ്ടുവരാൻ പറഞ്ഞപ്പോൾ എല്ലാം നിഷേധിച്ച സ്ത്രീ പിന്നീട് കുറ്റസമ്മതം
നടത്തി .അവൾ പട്ടണത്തിൽ ചെന്ന് പറയുന്നത്,
” ഞാൻ ചെയ്തതു ഒക്കെയും എന്നോടു പറഞ്ഞ ഒരു മനുഷ്യനെ വന്നുകാണ്മിൻ; ” എന്നാണ് .( യോഹ 4:29 ) .സ്വയം നീതീകരണം ഉപേക്ഷിച്ച് തെറ്റു ചെയ്തുവെന്ന് പരസ്യമായി സമ്മതിച്ചത്
ശരിയായ മാനസാന്തരം ആണ്.
അവൾ കിണറിനടുത്തു വന്നത് ,വെള്ളം കോരുവാൻ ആയിരുന്നു .എന്നാൽ യേശുവുമായുള്ള കൂടികാഴ്ചക്കിടയിൽ
അവൾ വന്ന കാര്യം മറന്നു പോയി . അനന്തരം സ്ത്രീ പാത്രം വെച്ചിട്ടു പട്ടണത്തിൽ ചെന്നു ജനങ്ങളോടു: (4:28) സാക്ഷ്യം പറഞ്ഞു .
അവളുടെ ജീവിതത്തിൻ്റെ മുൻഗണനാക്രമത്തിന്
മാറ്റം സംഭവിച്ചു .ഭൗതിക ദഹത്തെക്കാളും വലുതാണ് ആത്മിക ദാഹമെന്ന് അവൾക്ക് മനസിലായി .രക്ഷിതാവിനെ
ക്കുറിച്ച് മറ്റുള്ളവരോട്
പറയാനുള്ള താൽപര്യം അപ്പോൾ തന്നെ അവൾക്ക് ഉണ്ടായി .
ഇനി ജീവിക്കുന്നത് കൃസ്തുവിനു വേണ്ടിയെന്ന് അവൾ
സ്വയം തീരുമാനിച്ചു .ഇത് ശരിയായ മാനസാന്തരം ആണ്.
അവൾ പറഞ്ഞത് ജനങ്ങൾ വിശ്വസിച്ചതും ,അവളുടെ പിന്നാലെ അവർ യേശുവിൻ്റെ
അടുക്കൽ ചെന്നതും അത്ഭുതമാണ് .കൊടും
പാപിയായി ജീവിച്ചിരുന്ന ഒരു സ്ത്രീയുടെ പിന്നാലെ ജനങ്ങൾ
പോകണമെങ്കിൽ ,അവളുടെ മാനസാന്തരത്തെക്കുറിച്ച് അവർക്ക് ഉറപ്പുണ്ടായിട്ടാണ് .
അവൾ ദേശത്ത് നല്ല സാക്ഷ്യമുള്ള സ്ത്രീയായി മാറി .ഇന്നത്തെ സഭാ വിശ്വാസികൾ സാക്ഷ്യം നഷ്ടപ്പെടുത്തിയതാണ് ദേശത്തെ സുവിശേഷീകരഞത്തിന് പ്രധാന തടസ്സം .അവൾ മുഖാന്തിരം
അനേകർ യേശുവിനെ സ്വീകരിച്ചു .വാസ്തവത്തിൽ ,
പിൽക്കാലത്ത് ശമര്യയിൽ നടന്ന വലിയ ഉണർവിന് കാരണമായത്
ഈ സ്ത്രീയുടെ മാനസാന്തരവും സാക്ഷ്യവുമാണ് .
മാനസാന്തരപ്പെടുന്ന ഏത് പാപിയെയും ദൈവത്തിന് ഉപയോഗിക്കാൻ കഴിയും .
അവരുടെ പൂർവകാല പശ്ചാത്തലം അതിന്
തടസ്സമല്ല .പൂർവകാല പാപം ദൈവം ക്ഷമിച്ചാലും ,ചിലരെ ഉൾക്കൊള്ളുവാൻ സഭകളിലെ പരിശ ഭക്തന്മാർക്ക് പ്രയാസമാണ് .ദൈവം പാപത്തെ വെറുക്കുന്നുവെങ്കിലും പാപിയെ
സ്നേഹിക്കുന്നു .പൂർവകാല പാപങ്ങൾ ആരെയും പിന്നോട്ട്
വലിക്കരുത് .സുവിശേഷത്തിൻ്റെ സാക്ഷികളായി മുന്നേറാം.



