പാമ്പാടി :- ഐപിസി പാമ്പാടി സെന്റർ 57ആം വാർഷിക കൺവെൻഷനും മിഷനറി സമ്മേളനവും സെന്റർ മിനിസ്റ്റർ പാസ്റ്റർ സാം ദാനിയേൽ ഉത്ഘാടനം ചെയ്തു. പാസ്റ്റർ എബി ശമുവേൽ (പഞ്ചാബ്) മുഖ്യ സന്ദേശം നൽകി. സെന്റർ സെക്രട്ടറി പാസ്റ്റർ കെ എ വർഗീസിന്റെ അദ്ധ്യക്ഷനായിരുന്നു.ഏപ്രിൽ 8 മുതൽ 12 ഞായർ രാത്രി വരെയാണ് കൺവെൻഷൻ. തുടർന്നുള്ള ദിവസങ്ങളിൽ പാസ്റ്റർ
അജി ആന്റണി (റാന്നി), ഡോ.എബി പീറ്റർ, സിസ്റ്റർ ബെറ്റ്സി എബി(പഞ്ചാബ്) തുടങ്ങിയവർ ദൈവ വചനത്തിൽ നിന്ന് സംസാരിക്കും.
9ന് നടന്ന മിഷനറി സമ്മേളനത്തിൽ ഡോ കെ പി സജി കുമാർ മുഖ്യ സന്ദേശം നൽകി. തുടർന്നുള്ള ദിവസങ്ങളിൽ മിഷനറി സമ്മേളനം, സഹോദരി സമാജം വാർഷികം, പൊതുയോഗം, സംയുക്ത ആരാധന, സാസ്‌കാരിക സമ്മേളനവും ഉണ്ടായിരിക്കും. ഹോളി ട്രിയൂൺ മജിസ്റ്റിക്ക് വോയിസ് (സെന്റർ പിവൈപിഎ ക്വയർ) ഗാനങ്ങൾ ആലപിക്കുന്നു.
പാസ്റ്റർമാരായ ഷാജി മർക്കോസ്, കെ എ വർഗീസ്, ചാക്കോ മാത്യു, ബാബു മാത്യു, കെ എം മാത്യു, കൊച്ചുമോൻ തോപ്പിൽ,
ഷിജു തോമസ്, അനീഷ് പാമ്പാടി തുടങ്ങിയവർ നേതൃത്വം നൽകുന്നു.
(വാർത്ത : അനീഷ് പാമ്പാടി)
