മനാമ: ബഹറിൻ ശാരോൻ ചർച്ചിന്റെ നാൽപ്പതാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ആറ് ദിവസങ്ങളിലെ ബൈബിൾ ക്ലാസ് ഒക്ടോബർ 26 തിങ്കൾ മുതൽ 31 ശനിവരെ ചർച്ച് ഹാളിൽ നടക്കും.
“പുനരാഗമിക്കുന്ന യേശു ക്രിസ്തുവും മണവാട്ടി സഭയുടെ ഒരുക്കവും” എന്ന വിഷയാടിസ്ഥാനത്തിൽ പാസ്റ്റർ പി. റ്റി. തോമസ് (കോട്ടയം) ക്ലാസ്സുകൾ നയിക്കും. ശാരോൻ ക്വൊയർ ഗാനങ്ങൾ ആലപിക്കും. സഭാസീനിയർ ശുശ്രൂഷകൻ പാസ്റ്റർ ടൈറ്റസ് ജോൺസൻ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. സഭാംഗങ്ങളെ കൂടാതെ ബഹറിനിലെ വിവിധ സഭകളിൽ നിന്നുള്ള ദൈവദാസന്മാരും വിശ്വാസികളും പങ്കെടുക്കും.


