ലോകത്ത് വിലപിടിപ്പുള്ള എന്തെങ്കിലും കണ്ടെത്തി
യാൽ അത് വലിയ വാർത്ത ആകാറുണ്ട് .
സമീപ കാലത്ത്
ആൻഡമാൻസിനടുത്ത് എണ്ണയും ,ബീഹാറിൽ സ്വർണവും കണ്ടെത്തിയതായി വാർത്ത വായിച്ചു .ഇതു പോലെയുള്ള കണ്ടെത്തലുകൾ ഒരു രാജ്യത്തെ ജനങ്ങളുടെ ജീവിത നിലവാരത്തെ ഉയർത്തുന്നതുമാണ് .ഭൂമിയിലെ ജീവിതകാലത്തിന
പ്പുറം ഇവക്ക് പ്രസക്തിയില്ല.
എന്നാൽ ഈ ലോകത്തിലെ ജീവിതത്തെയും മരണാനന്തര ജീവിതത്തെയും ബാധിക്കുന്ന ഏറ്റവും വലിയ കണ്ടെത്തൽ എന്താണ് ? യോഹന്നാൻ്റ സുവിശേഷം ഒന്നാം അദ്ധ്യായം 41 മത് വാക്യത്തിൽ അന്ത്രയാസ് പറയുന്നത് ശ്രദ്ധിക്കുക . “അവൻ തന്റെ സഹോദരനായ ശിമോനെ ആദ്യം കണ്ടു അവനോടു: ഞങ്ങൾ മശീഹയെ എന്നുവെച്ചാൽ ക്രിസ്തുവെ കണ്ടെത്തിയിരിക്കുന്നു എന്നു പറഞ്ഞു.”
യോഹന്നാനും അന്ത്രയാസുമാണ് യേശുവിൻ്റെയടുക്കൽ ചെന്ന ആദ്യ ശിഷ്യന്മാർ .യേശുവിനെ കണ്ടു കഴിഞ്ഞപ്പോൾ ,
നൂറ്റാണ്ടുകളായി യഹൂദന്മാർ കാത്തിരുന്ന മശിഹയാണ് യേശുവെന്ന് അവർക്കു ബോധ്യമായി .ഇത് അവരുടെ ജീവിതത്തിലെ ഏറ്റവും വലിയ കണ്ടെത്തൽ ആയിരുന്നു .ഇത് അവരുടെ ജീവിതത്തെ മാറ്റി മറിച്ചു , ജീവിതത്തിൻ്റെ ലക്ഷ്യം മാറി .
യേശുവിനെ അറിഞ്ഞതല്ലിയോ നമ്മുടെ ജീവിതത്തെ രൂപാന്തരപ്പെടുത്തിയത്.
യേശുവിനെ അറിഞ്ഞില്ലാ
യിരുന്നെങ്കിൽ ,പലരും എന്നേ ആത്മഹത്യ ചെയ്തേനെ.
കഷ്ടങ്ങളിൽ ആശ്വാസകനായി ,രോഗങ്ങളിൽ സൗഖ്യദായകനായി , ആവശ്യങ്ങളിൽ കരുതലായി യേശു
കൂടെയുള്ളതല്ലിയോ നമ്മുടെ ഭാഗ്യം . ആശയറ്റവർക്ക് ആശ
നൽകി ,ജീവിതത്തിന് ലക്ഷ്യബോധം നൽകി മുൻപോട്ട് നയിക്കുന്ന നല്ല വഴികാട്ടി യേശു അല്ലയോ ? .
എത്രയും നേരത്തെ യേശുവിനെ കണ്ടെത്തുന്നവർ ഭാഗ്യവാന്മാർ
ആണ് .യെശയ്യാ പ്രവാചകൻ പറയുന്നത് – “യഹോവയെ കണ്ടെത്താകുന്ന സമയത്തു അവനെ അന്വേഷിപ്പിൻ; അവൻ അടുത്തിരിക്കുമ്പോൾ അവനെ വിളിച്ചപേക്ഷിപ്പിൻ (യെശ 55:6) ” .
യേശുവിനെ കണ്ടെത്തിയ അന്ത്രയാസ് പെട്ടെന്നു തന്നെ തൻ്റെ
സഹോദരൻ പത്രോസിനോട് ഈ വാർത്ത അറിയിച്ചു . പത്രോസും
യേശുവിൻ്റെ ശിഷ്യനായി .
നിങ്ങൾ യേശുവിനെക്കുറിച്ച് ആരോടെങ്കിലും പറഞ്ഞോ ? ഈ സദ് വർത്തമാനം മറ്റുള്ളവരെ അറിയിക്കേണ്ടത് നമ്മുടെ കടമയാണ് . മറ്റൊരാളുടെ ജീവിതം ധന്യമാക്കുന്നത് നമുക്ക് സന്തോഷമല്ലേ ?
