കോഴിക്കോട് : കോഴിക്കോട് പെന്തെക്കോസ്ത് ദൈവസഭയുടെ ആഭിമുഖ്യത്തിൽ ഡിസംബർ 28 ഞായറാഴ്ച വൈകുന്നേരം 6 മണി മുതൽ കോഴിക്കോട്
കെപിസി ഫിലാദൽഫ്യ ചർച്ചിൽ സുവിശേഷ യോഗം നടക്കും. യോഗത്തിൽ സിസ്റ്റർ ബീന സ്വന്തം കൈപ്പടയിൽ എഴുതി തയ്യാറാക്കിയ കയ്യെഴുത്ത് ബൈബിൾ പ്രകാശനവും
നടക്കും.
ഐപിസി കോഴിക്കോട് സെൻ്റർ
മിനിസ്റ്റർ പാസ്റ്റർ ബാബു എബ്രഹാം അദ്ധ്യക്ഷത വഹിക്കും. എവരിഹോം ക്രുസേഡ് കേരളാ മാനേജർ റവ. അജി ഏബ്രഹാം (കോട്ടയം )മുഖ്യ പ്രഭാഷണം നടത്തും. സംഗീത ശുശ്രുഷകൾക്ക് പ്രെഫിനും ഏബലും നേതൃത്വം നൽകും
കോഴിക്കോട് പെന്തെക്കോസ്ത് സഭാ ശുശ്രുഷകൻ പാസ്റ്റർ അജി ജോണിൻ്റെ സഹധർമ്മിണിയാണ് സിസ്റ്റർ ബീന(ജെസ്സി സി കെ ). ബൈബിൾ പകർത്തി എഴുത്തിൻ്റെ അനുഭവങ്ങളുടെ സമാഹാരമായ ‘ജീവനുള്ള അക്ഷരങ്ങൾ ‘ എന്ന പുസ്തകത്തിൻ്റെ പ്രകാശനവും അന്ന് നിർവഹിക്കുന്നതാണ്.
