കുമ്പനാട്: ഐപിസി കേരളാസ്റ്റേറ്റിൻ്റെ ചുമതലയിൽ നടന്നു വരുന്ന ഹെബ്രോൻ ബൈബിൾ കോളജിൻ്റെ 34 -ാ മത് ബാച്ചിൻ്റെ ക്ലാസുകൾ വിജയകരമായി പൂർത്തിയായി. കൊല്ലകടവ് ഫെയ്ത്ത് ഹോം സെൻ്ററിൽ നടന്ന ക്യാമ്പ് ഐപിസി സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ കെ പി കുര്യൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് പാസ്റർ ജോൺ റിച്ചാർഡിൻ്റെ അധ്യക്ഷതയിൽ കൂടിയ സമ്മേളനത്തിൽ സ്റ്റേറ്റ് പ്രസിഡൻ്റ് പാസ്റ്റർ സണ്ണികുര്യൻ മുഖ്യപ്രഭാഷണം നടത്തി. സ്റ്റേറ്റ് ട്രഷറാർ ജയിംസ് ജോർജ് , പിജി ബോർഡ് ഭാരവാഹികളായ പാസ്റ്റർ ജോസ് കെ ഏബ്രഹാം, പാസ്റ്റർ ജയിംസ് ഏബ്രഹാം, ഫിന്നി പി മാത്യു, മാത്യു പി സേവിഡ്, സി ജി ജോൺസൺ എന്നിവർ പ്രസംഗിച്ചു. കോഴ്‌സ് പൂർത്തിയാക്കിവരുടെ ബിരുദദാന ശുശ്രൂഷ 2027 ലെ കുമ്പനാട് കൺവൻഷനോടനുബന്ധിച്ച് നടക്കും
അടുത്ത ബാച്ചിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചു. ക്ലാസുകൾ ഒക്ടോബർ ആദ്യവാരം ആരംഭിക്കും.
