കൊച്ചി: ഇന്ത്യ പെന്തെക്കോസ്ത് ദൈവസഭ എറണാകുളം സെൻ്റർ കൺവൻഷൻ ജനുവരി 7 മുതൽ 11 വരെ കുണ്ടന്നൂർ ജംഗ്ഷന് സമീപം നടക്കും. എറണാകുളം സെൻ്റർ മിനിസ്റ്റർ പാസ്റ്റർ. സണ്ണി അലക്സാണ്ടർ ഉദ്ഘാടനം ചെയ്യും. രാത്രി യോഗങ്ങളിൽ പാസ്റ്റർമാരായ റെജി ശാസ്താംകോട്ട, അനിൽ കൊടിത്തോട്ടം, രാജു ആനിക്കാട്, ജെയിംസ് ജോർജ് പത്തനാപുരം, എന്നിവർ പ്രസംഗിക്കും.
മാസയോഗത്തിൽ പാസ്റ്റർ വി.ജെ തോമസ് മുംബൈ പ്രസംഗിക്കും. സോദരി സമാജം മീറ്റിംഗിൽ സിസ്റ്റർ ഷൈനി ഷാജിയും ശുശ്രൂഷിക്കും. സൺഡേ സ്കൂൾ – പി വൈ പി എ സംയുക്ത വാർഷികവും നടക്കും.11ന് രാവിലെ 8:30ന് സംയുക്ത സഭായോഗവും തിരുവത്താഴ ശുശ്രൂഷയും നടക്കും. പാസ്റ്റർ കെ സി തോമസ് മുഖ്യ സന്ദേശം നൽകും. ഐപിസി എറണാകുളം ഹെബ്രോൺ ക്വയറും തഞ്ചാവൂർ വില്യംസും ഗാനശുശ്രൂഷ നിർവഹിക്കും. വിവിധ സ്ഥലങ്ങളിലേക്ക് സൗജന്യ വാഹന ക്രമീകരണവും ചെയ്തിട്ടുണ്ട്.
ഡോ.ജോൺ ജോസഫ് ജനറൽ കൺവീനറായും പാസ്റ്റർമാരായ എ കെ രാജൻ,മത്തായി ഹാബേൽ എന്നിവർ ജോയിൻ്റ് കൺവീനർമാരായും വിപുലമായ കമ്മറ്റി പ്രവർത്തനം ആരംഭിച്ചു കഴിഞ്ഞതായി പബ്ലിസിറ്റി കൺവീനർമാരായ പാസ്റ്റർ ബെന്നി ജോസഫ്, ഷാജി വിരിപ്പിൽ എന്നിവർ അറിയിച്ചു.
