ഗൂഡല്ലൂർ: ഇന്ത്യാ പെന്തക്കോസ്ത് ചർച്ച് ഓഫ് ഗോഡ് (IPC) മലബാർ കേരള സ്റ്റേറ്റിന്റെ കീഴിൽ പുതുതായി രൂപീകരിച്ച IPC ഗൂഡല്ലൂർ ഏരിയയുടെ ഉദ്ഘാടനം 2026 സെപ്റ്റംബർ 28 തിങ്കളാഴ്ച രാവിലെ 10 മണിക്ക് ഗൂഡല്ലൂർ മർത്തോമാ നഗറിലുള്ള IPC Peniel Workshop Center-ൽ നടക്കും.
മലബാറിന്റെ അതിർത്തി പ്രദേശങ്ങളിലേക്കും ഗൂഡല്ലൂർ മേഖലയിലേക്കും സുവിശേഷ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുക, പുതിയ സഭകൾ സ്ഥാപിക്കുക, നിലവിലുള്ള സഭകളുടെ ആത്മീയ വളർച്ചയ്ക്ക് നേതൃത്വം നൽകുക എന്നീ ലക്ഷ്യങ്ങളോടെയാണ് പുതിയ ഏരിയ പ്രവർത്തനം ആരംഭിക്കുന്നത്.
IPC മലബാർ കേരള സ്റ്റേറ്റ് എക്സിക്യൂട്ടീവിന്റെ നേതൃത്വത്തിൽ നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ സ്റ്റേറ്റ് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സെക്രട്ടറി, ജോയിന്റ് സെക്രട്ടറി, ട്രഷറർ, കൗൺസിൽ മെമ്പേഴ്സ് എന്നിവർ പങ്കെടുക്കും. മിഷൻ കോ-ഓർഡിനേറ്റർ പാസ്റ്റർ അനിൽ വർഗീസ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും.
ഗൂഡല്ലൂർ മേഖലയിലെ സഭാ ശുശ്രൂഷകരും വിശ്വാസികളും വിവിധ സഭാ പ്രതിനിധികളും സമ്മേളനത്തിൽ പങ്കെടുക്കും.


