വയനാട് : ഐ.പി.സി വയനാട് 40-ാമത് സെൻ്റർ കൺവൻഷൻ ഫെബ്രുവരി 12 മുതൽ15 വരെ മീനങ്ങാടി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടക്കും.
എല്ലാ ദിവസവും വൈകുന്നേരം 5:30 മുതൽ പൊതുയോഗങ്ങൾ നടത്തും. ഞായറാഴ്ച്ച പൊതു ആരാധനയോടെ കൺവൻഷൻ സമാപിക്കും.
സെൻറർ മിനിസ്റ്റർ പാസ്റ്റർ തോമസ് തോമസ് ഉദ്ഘാടനം ചെയ്യും. പാസ്റ്റർമാരായ എബി ഏബ്രഹാം പത്തനാപുരം , ഷിബിൻ ജി. ശമുവേൽ കൊട്ടാരക്കര എന്നിവർ പ്രസംഗിക്കും. ബ്ലെസ് സിംഗേഴ്സ് കോഴിക്കോട് ഗാനസുശ്രൂഷയ്ക്ക് നിർവഹിക്കും.
വെള്ളി ശനി ദിവസങ്ങളിൽ രാവിലെ 10 മണി മുതൽ ഉപവാസ പ്രാർത്ഥനയും സംയുക്ത മാസയോഗവും വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 2ന് സഹോദരി സമാജം വാർഷികവും, ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2ന് സൺഡേസ്കൂൾ പി.വൈ.പി.എ വാർഷികവും ഞായറാഴ്ച രാവിലെ 9.30 മുതൽ സംയുക്ത സഭായോഗവും നടക്കും .
പാസ്റ്റർ തോമസ് തോമസ്, പാസ്റ്റർ ജിജോ സെബാസ്റ്റ്യൻ എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റി നേതൃത്വം നൽകും.
