തൃശ്ശൂർ: ചാലിശ്ശേരി ദൈവസഭയുടെ ആഭിമുഖ്യത്തിൽ
സംഗീത സായാഹ്നവും വചനപ്രഘോഷണവും ഡിസംബർ 28ന് വൈകിട്ട് ആറിന് നടക്കും.
സഭാ അങ്കണത്തിൽ തയ്യാർ ചെയ്യുന്ന പന്തലിൽ കൊച്ചിൻ ഹോളിവേവ്സ് ഒരുക്കുന്ന സംഗീതവിരുന്നോടെ തുടക്കമാകും. ക്രിസ്തീയ പ്രഭാഷകൻ പാസ്റ്റർ എം. ഐ. ഈപ്പൻ (ബാംഗ്ലൂർ) ദൈവവചന സന്ദേശം നൽകും.
ധനവാന്റെയും ലാസറിന്റെയും ജീവിതകഥയെ ആസ്പദമാക്കി നിർമ്മിച്ച ‘മോക്ഷം’ എന്ന ലഘു നാടകവും അവതരിപ്പിക്കും.
