കടമ്പനാട്: സ്വർഗീയധ്വനി ചെയർമാൻ ജയിംസ് ടി. ശാമുവേലിൻ്റെ ഭാര്യാ മാതാവ് നിലക്കമുകളിൽ വേമ്പനാട്ടഴികത്ത് പുത്തൻവീട്ടിൽ(ആലിൻ്റെ വടക്കേതിൽ) പരേതായ ജി. ഡാനിയേലിൻ്റെ സഹധർമ്മിണി അന്നമ്മ ഡാനിയേൽ (93) നിര്യതയായി. മൃതശരീരം നാളെ രാവിലെ ഭവനത്തിൽ കൊണ്ടുവരുന്നതും തുടർന്ന് 10 ന് തൂവയൂർ ചർച്ച് ഓഫ് ഗോഡ് ഹാളിൽ നടക്കുന്ന ശുശ്രൂഷകൾശേഷം ഒന്നിന് സഭാ സെമിത്തേരിയിൽ സംസ്ക്കരിക്കുന്നതുമാണ്.
പരേത ചണ്ണപ്പേട്ട മാളിയേക്കമണ്ണിൽ കുടുംബാഗമാണ് .
മക്കൾ: ഗ്രേയ്‌സി, ലിലാമ്മ, മേഴ്‌സി, എൽസി
മരുമക്കൾ: ജേക്കബ് ഉമ്മൻ(പാണ്ടനാട്) , ജയിംസ് ടി. ശാമുവേൽ ,ബിജോയി ജോർജ് (തിരുവനന്തപുരം) , സം.ടി ശാമുവേൽ(തട്ട) എല്ലാവരും യുഎസ്എ
