വടക്കഞ്ചേരി: ഐപിസി വടക്കഞ്ചേരി സെന്റർ കാട്ടുശ്ശേരി സഭാംഗം വയലപ്പള്ളിയിൽ വീട്ടിൽ പരേതനായ ജോർജിന്റെ ഭാര്യ കുഞ്ഞമ്മ ജോർജ്ജ് (94) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം നവം. 6ന് വെള്ളിയാഴ്ച 12 ന് ഭവനത്തിൽ നടക്കുന്ന ശുശ്രൂഷയ്ക്ക് ശേഷം ഉച്ചകഴിഞ്ഞ് 2 ന് സഭാസെമിത്തേരിയിൽ.
മക്കൾ:ജോൺസൻ, സാബു, ജെയിംസ്, ലീലാമ്മ, പൊന്നമ്മ, ജെസ്സി.
മരുമക്കൾ: ഫിലോമിന, ബിന്ദു, ഷീബ, ചെറിയാൻ, രാജു, സാം മാത്യു.

