തിരുവല്ല: ക്രൈസ്തവ കൈരളിക്ക് നിരവധി അനുഗ്രഹീത ഗാനങ്ങൾ സംഭാവന ചെയ്ത പ്രശസ്ത സംഗീതജ്ഞൻ പരേതനായ ജെ. വി. പീറ്ററിന്റെയും , ഗായിക നിർമല പീറ്ററിന്റെയും മകൻ സാങ്കി പീറ്ററിന്റെ (46) പൊതുദർശനം സെപ്റ്റം. 9 ബുധനാഴ്ച വളഞ്ഞവട്ടത്തുള്ള ‘ഗോസ്പൽ ട്യൂ ണേഴ്സ് ‘ഭവനത്തിൽ ഉച്ചക്ക് മൂന്ന് മുതൽ 8 വരെ നടക്കും. സംസ്കാരം 10 വ്യാഴം രാവിലെ 9 മുതൽ ആഞ്ഞിലിത്താനം ഐപിസി പെനിയേൽ ഹാളിൽ നടക്കുന്ന ശുശ്രൂഷകൾക്ക് ശേഷം 12.30-ന് സഭാ സെമിത്തേരിയിൽ. സഹോദരങ്ങൾ: മേഴ്സി എബിൻ (ദുബായ് ) നിനോ പീറ്റർ (കോയമ്പത്തൂർ ).
വാർത്ത: ഷെജി ഫിലിപ്പ്


